ടൊട്ടേ ചുഴലിക്കാറ്റ്:കേരളത്തിൽ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചു; ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത,തീരദേശത്തുള്ളവര്‍ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

ടൊട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴയില്‍ 7 മരണം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനിയും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും തീരദേശത്തുള്ളവര്‍ ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കനത്ത മഴയിലും കടല്‍ക്ഷോഭത്തിലുമായി 1464 വീടുകള്‍ ഭാഗീകമായും 68 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
അതേസമയം ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് മുബൈയില്‍ എത്തിയെങ്കിലും അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മെയ് 18 രാത്രി വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ പറയുന്നത് പ്രകാരം അപകട മേഖലകളില്‍ നിന്ന് മാറി താമസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ടൗട്ടേ ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ഗുജറാത്ത് തീരങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത് ഒന്നര ലക്ഷത്തോളം ആളുകളെയാണ്. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇക്കാര്യം അയിച്ചത്. 17 ജില്ലകളിലായി, സൗരാഷ്ട്ര, കച്ച് തീരദേശങ്ങളില്‍ നിന്നാകമാനം പരമാവധി ആളുകളെ ഒഴിപ്പിച്ചു എന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടെ ടൗട്ടേ ഗുജറാത്തിലെത്തുമെന്നാണ് അനുമാനം.
ഗുജറാത്തിലെ പോര്‍ബന്തറിനും ഭാവ് നാഗരിനും ഇടയില്‍ ചുഴലി കാറ്റ് ഇന്ന് വൈകീട്ടോടെ തന്നെ എത്തും എന്നാണ് പ്രവചനം. ചൊവ്വാഴ്ച രാവിലെ കരയില്‍ എത്തും എന്നായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത് എന്നാല്‍ ചുഴലിക്കാറ്റിന്‍റെ സഞ്ചാര വേഗത വര്‍ധിച്ചതാണ് നേരത്തെ എത്താന്‍ കാരണം.
https://www.facebook.com/Malayalivartha
























