ജനങ്ങളുടെ ജാഗ്രത നേട്ടമായി; ജാഗ്രത കൈവിടരുത്... ലോക്ഡൗണ്‍ ഫലം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഫലം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജാഗ്രത നേട്ടമായി. ആളുകള്‍ നിരത്തിലിറങ്ങുന്നത് കുറഞ്ഞു. വ്യാപനത്തിന്റെ ഉച്ചസ്ഥായി കടന്നുപോയതായി വിലയിരുത്തലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു. ഇന്ന് 24.74% ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ്. വ്യാപനത്തില്‍ ശുഭകരമായ കുറവുണ്ടെന്നും അദേഹം പറഞ്ഞു. രോഗവ്യാപനം ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ വ്യാപനം കൂടുതലാണെന്നും അദേഹം ചൂണ്ടിക്കാട്ടി. അതേസമയം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഐസിഎംആറിന്റെ അനുമതി തേടും. വാക്‌സീന്‍ ലഭിക്കാനുള്ള ആഗോള ടെണ്ടറിന് ഇന്ന് നടപടികള്‍ തുടങ്ങും. ഇതുവഴി മൂന്ന് കോടി ഡോസ് വാക്‌സീന്‍ വാങ്ങുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























