സത്യപ്രതിജ്ഞയ്ക്ക് 500 പേര്‍... പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം; 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലവും ഹാജരാകണം

തിരുവനന്തപും സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ വച്ച് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20 ന് വൈകിട്ട് മൂന്നരയ്ക്ക് നടക്കും. എന്നാല്‍ 500 പേരുടെ സാന്നിധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞ ചടങ്ങിന്റ ഭാഗമായി ഉണ്ടാകുക. ഇത്തരം കാര്യങ്ങള്‍ക്ക് 500 വലിയ ഒരു സംഖ്യയല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രമാണ്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനാ ഫലം വേണം. ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍ ജനങ്ങളുടെ ആഘോഷതിമര്‍പ്പിനടിയില്‍ തന്നെയാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്‌വഴക്കം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോവിഡ് മഹാമാരിയുടെ പ്ശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷമായി ഇത് നടത്താനാകില്ല. അതിനാല്‍ പരിമിതമായ തോതില്‍ ഈ ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. സ്‌റ്റേഡിയത്തില്‍ അമ്ബതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്നതാണ്. 140 എംഎല്‍എമാര്‍ ഉണ്ട് അവരെ ഒഴിവവാക്കാനാകില്ല. കഴിഞ്ഞ സത്യപ്രതിജ്ഞയില്‍ 40,000 മത്താളം പേര്‍ പങ്കെടുത്തിരുന്നതായും അദേഹം ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha





















