കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ചു; സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച സ്ഥാപന ഉടമയ്‌ക്കെതിരെ കേസ്. പൂനൂര്‍ 19ല്‍ പഴയേടത്ത് ഗാര്‍ഡന്‍ ആന്‍ഡ് കാര്‍ഷിക നഴ്‌സറി ഉടമയ്‌ക്കെതിരെയാണ് കേസെടുത്തത്. കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികളോടും സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മറ്റ് രണ്ട് തൊഴിലാളികളോടും നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഈ നിര്‍ദേശം മറികടന്നാണ് ഉടമ ഇവരെക്കൊണ്ട് തൊഴിലെടുപ്പിച്ചത്.സംഭവമറിഞ്ഞ ബാലുശ്ശേരി പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കേസെടുത്തതിന് പുറമെ സ്ഥാപന ഉടമയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ പേരോടും 17 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയാനും അധികൃതര്‍ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha