അച്ഛന്‍ മകനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു; കൊലപാതകം കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് പ്രാഥമിക നിഗമനം

പാലക്കാട് പുതുക്കാട്ട് അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊന്നു. പുതുക്കാട്ട് സ്വദേശി ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അച്ഛന്‍ ചാക്കോച്ചന്‍ മകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്ബോള്‍ അച്ഛനും മകനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ തമ്മില്‍ വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ചാക്കോച്ചന്‍ ജിബിനെ കൊന്നത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി.
https://www.facebook.com/Malayalivartha