വച്ചടി വച്ചടി കയറ്റമാണല്ലോ... കുഴല്‍പ്പണ കേസിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി പിന്‍മാറിയ സ്ഥാനാര്‍ത്ഥി സുന്ദരയുടെ മൊഴി; സുരേന്ദ്രനെതിരെ കേസെടുത്തേക്കും; തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍, പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങള്‍

കെ സുരേന്ദ്രനെ സംബന്ധിച്ച് ഇത്രയും നല്ല സമയം വരാനില്ല. അത്രയ്ക്ക് ആരോപണമാണ് ഉയരുന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി.രമേശന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കേസ് ഉടന്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണു സൂചന.
കേസെടുത്താല്‍, പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന് എതിരെ റജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാകും ഇത്. തട്ടിക്കൊണ്ടു പോകല്‍, ഭീഷണിപ്പെടുത്തല്‍, പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്താനാണു സാധ്യത.
ഇന്നലെ ബദിയടുക്ക സ്‌റ്റേഷനിലെത്തിച്ച് പൊലീസ് കെ.സുന്ദരയുടെ മൊഴിയെടുത്തു. 3 പൊലീസുകാരെ സുരക്ഷയ്ക്കായി നല്‍കി. തിരഞ്ഞെടുപ്പില്‍ നിന്നു പിന്മാറാന്‍ സമ്മര്‍ദം ചെലുത്താന്‍ തട്ടിക്കൊണ്ടു പോയെന്നതടക്കം മൊഴി നല്‍കിയെന്നാണു സൂചന. പരാതിക്കാരനായ വി.വി.രമേശന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
ബിജെപി നേതാവ് സുനില്‍ നായിക് സുന്ദരയുടെ വീട്ടിലെത്തിയ ചിത്രങ്ങളും പുറത്തു വന്നു. കൊടകര കുഴല്‍ പണവുമായി ബന്ധപ്പെട്ട കേസിലും സുനില്‍ നായിക്കിന്റെ പേര് ഉയര്‍ന്നിരുന്നു. യുവമോര്‍ച്ചയുടെ മുന്‍ ട്രഷറര്‍ കൂടിയായ സുനില്‍ കെ.സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ളയാളാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് മാര്‍ച്ച് 21നാണ് ഇവര്‍ സുന്ദരയുടെ വീട്ടിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സുനില്‍ നായിക് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
വീട്ടിലെത്തിയ നേതാക്കളുടെ ചിത്രം ചോദ്യം ചെയ്യലിനിടെ സുന്ദര തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി സുനില്‍ നായിക്, കാസര്‍കോട് സ്വദേശികളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്നു പറയാന്‍ ബിജെപി നേതാക്കള്‍ അമ്മയെ നിര്‍ബന്ധിച്ചെന്നും സുന്ദര പറഞ്ഞു.
അതേസമയം കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് മൂന്നര കോടി രൂപ കുഴല്‍പണം കവര്‍ന്ന കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു.
കേസിലെ പരാതിക്കാരനായ ധര്‍മരാജനെ സുരേന്ദ്രന്റെ മകന്റെ ഫോണില്‍ നിന്ന് വിളിച്ചതായി സൈബര്‍ പൊലീസ് സ്ഥിരീകരിച്ചു. ഫോണില്‍ നിന്നു മറ്റാരെങ്കിലും വിളിച്ചതാകാമെന്ന സാധ്യതയും പൊലീസ് അന്വേഷിക്കുന്നു. സുരേന്ദ്രന്റെ മകനെ അറിയില്ലെന്നും വിളിച്ചിട്ടില്ലെന്നുമാണ് ധര്‍മരാജന്‍ പൊലീസിനു നല്‍കിയ മൊഴി.
ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ ജനവിധി തേടിയ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയെ പിന്മാറ്റാന്‍ ബിജെപി രണ്ടര ലക്ഷം രൂപ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം തുടങ്ങി. കേസ് ഉടന്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണു സൂചന.
ബിഎസ്പി സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ശേഷം പിന്‍വലിച്ച കെ. സുന്ദരയാണ് രണ്ടര ലക്ഷം രൂപയും സ്മാര്‍ട് ഫോണും ലഭിച്ചതായി വെളിപ്പെടുത്തിയത്. ബിജെപി പ്രവര്‍ത്തകരില്‍ നിന്നു ഭീഷണിയുണ്ടെന്ന് അറിയിച്ചതിനാല്‍ സുന്ദരയ്ക്ക് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തി.
a
https://www.facebook.com/Malayalivartha