സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ച് അപകടം...

സംസ്ഥാനപാതയിൽ ഓടിക്കൊണ്ടിരുന്ന ലോറിയ്ക്ക് തീപിടിച്ച് അപകടം. പാലക്കാട്-പൊന്നാനി സംസ്ഥാന പാതയിൽ പത്തിരിപ്പാലയിലാണ് ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയ്‌ക്ക് തീപിടിത്തമുണ്ടായത്. തീ കണ്ടയുടൻ ഡ്രൈവർ ഇറങ്ങിയോടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ലോറി പൂർണമായും കത്തിനശിച്ചു.
ഞായർ രാത്രി 11.45ഓടെയാണ് കോയമ്പത്തൂരിൽ നിന്നും പഞ്ചസാരയുമായി വന്ന ലോറിയ്‌ക്ക് തീപിടിച്ചത്. ആദ്യം ക്യാബിനിലാണ് തീ കണ്ടത്. തുടർന്ന് പഞ്ചസാര ചാക്കുകളിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീയണയ്‌ക്കാനായി ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവത്തിന് പിന്നാലെ റോഡിൽ രണ്ടര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു.
തുടർന്ന് പാലക്കാട്, കോങ്ങാട് എന്നിവിടങ്ങളിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് തീയണയ്‌ക്കാനായി കഴിഞ്ഞത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചനയുള്ളത്.
"
https://www.facebook.com/Malayalivartha






















