Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ

09 FEBRUARY 2026 09:33 AM IST
മലയാളി വാര്‍ത്ത

റഷ്യ പാകിസ്ഥാനുമായി അടുക്കുകയാണ്. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ മാരകമായ ബോംബ് സ്‌ഫോടനത്തെ ശക്തമായി അപലപിച്ചും സുരക്ഷാ വിഷയങ്ങളിൽ പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ക്രൂരമായ ആക്രമണത്തെ മൃഗീയമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.

പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശത്തിലാണ് പുടിൻ തന്റെ അനുശോചനം രേഖപ്പെടുത്തുകയും ഇരകളോടും പാകിസ്ഥാൻ ജനതയോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തത്.

ഒരു മതപരമായ ചടങ്ങിനിടെ ജനങ്ങളെ കൊലപ്പെടുത്തിയത് ഭീകരവാദത്തിന്റെ മൃഗീയവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിന് കൂടുതൽ തെളിവാണെന്ന് അദ്ദേഹം തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സുരക്ഷാ കാര്യങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഇസ്ലാമാബാദുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ മോസ്കോ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ - ആസിയാൻ കരാറിന്‍റെ പുനഃപരിശോധന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ഇന്ത്യയ്ക്കും മലേഷ്യയ്ക്കും ഇടയിലെ സഹകരണം ശക്തമാക്കാൻ പത്ത് നിർണായകത കരാറുകൾ സന്ദർശനവേളയിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ഇന്നലെ മലേഷ്യൻ പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദിയെ സ്വീകരിച്ചിരുന്നു. പിന്നീട് മോദിക്ക് മലേഷ്യയുടെ ആചാരപരമായ വരവേൽപ്പും നൽകി. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്‍റെ ഓഫീസിലായിരുന്നു ആചാരപരമായ വരവേൽപ്പ്. ഇതിനിടെ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ ഇന്ത്യ - യു എസ് വ്യാപാര കരാറും നരേന്ദ്ര മോദി പരാമർശിച്ചു. ഇന്ത്യൻ സമൂഹം മോദിക്ക് നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തു.

യു പി എ ഭരണകാലത്തുണ്ടാക്കിയ ആസിയാൻ കരാർ കേരളത്തിലടക്കം വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇന്ത്യ - ചൈന ബന്ധം വഷളായതിന് ശേഷമാണ് ആസിയാൻ കരാറും ഇന്ത്യ പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. കരാർ പുതുക്കുന്നത് കഴിഞ്ഞ വർഷം ഡിസംബറിൽ പുർത്തിയാക്കാനിരുന്നെങ്കിലും ഇത് അഞ്ചോ ആറോ മാസം കൂടി നീളും എന്നാണ് സൂചന. അമേരിക്കയുമായി അടക്കം വ്യാപാര കരാർ ഒപ്പു വച്ച സാഹചര്യത്തിൽ ഇന്ത്യയ്ക്ക് കൂടി ഗുണം ചെയ്യുന്ന രീതിയിൽ ആസിയാൻ കരാർ പൊളിച്ചെഴുതാനാണ് ശ്രമം. ഈ വർഷം തന്നെ കരാർ പുതുക്കും എന്ന സൂചനയാണ് പ്രധാനമന്ത്രി ഇന്ന് നൽകിയത്. ഇന്ത്യയിൽ ഭീകരവാദ കേസ് നേരിടുന്ന സാക്കിർ നായിക്കിനെ കൈമാറാനുള്ള അപേക്ഷ ഇതുവരെ മലേഷ്യ അംഗീകരിച്ചിട്ടില്ല. അതിനാൽ ഭീകരവാദത്തെ എല്ലാ രീതിയിലും ഒന്നിച്ചു ചേർക്കുമെന്ന് ഇന്ത്യ - മലേഷ്യ സംയുക്ത പ്രസ്താവനയിൽ എഴുതി ചേർക്കാനായത് നേട്ടമായി. തമിഴ് സിനിമയുടെ പ്രോത്സാഹനം അടക്കമുള്ള വിഷയങ്ങളിലാണ് രണ്ട് രാജ്യങ്ങളും കരാർ ഒപ്പുവച്ചത്. മലേഷ്യയിലെ മുപ്പത് ലക്ഷം ഇന്ത്യക്കാരിൽ പകുതിയോളം തമിഴ് വംശജരാണ്. മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി ഇന്ത്യ തുറക്കും. ഇന്നലെ ഇന്ത്യൻ സമൂഹം മോദിക്കു നൽകിയ സ്വീകരണത്തിലും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പങ്കെടുത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിൽ ശക്തമായെന്നും, ഇനിയും ശക്തമാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

അതേസമയം റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 320 കോടി രൂപയുടെ ഇടപാടിനാണ് കളമൊരുങ്ങുന്നതെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരവാദ സംഘടനകളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേന സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. റഫാല്‍ വിമാനങ്ങളില്‍നിന്ന് ബ്രഹ്മോസ് മിസൈലുകള്‍ക്കൊപ്പം വിക്ഷേപിച്ച സ്‌കാല്‍പ് മിസൈലുകള്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തു. പാക്കിസ്ഥാന്‍ വ്യോമസേനയുടെ 12 പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിക്കുകയും യുദ്ധവിമാനങ്ങള്‍ തകര്‍ത്തത് ഉൾപ്പെടെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗപ്പെടുത്തിയാണ്.

250 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരെവരെ ആക്രമണം നടത്താന്‍ സാധിക്കുന്നവയാണ് സ്‌കാല്‍പ് മിസൈലുകള്‍. 450 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ഈ മിസൈലിനു റഡാര്‍ നിരീക്ഷണത്തെ വെട്ടിക്കാനുള്ള കഴിവുമുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകാന്‍ പോകുന്ന 26 റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങളിലും ഈ മിസൈലുകള്‍ ഘടിപ്പിക്കും. ഇതുകൂടാതെ, 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം ഉടന്‍ പൂര്‍ത്തിയാക്കും. മീറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍ വാങ്ങാനുള്ള നീക്കങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ റഫാല്‍ വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി മാറും. ഇതിനോടൊപ്പം നാവികസേനയുടെ റഫാലുകള്‍ ചേരുന്നതോടെ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും.

ഇന്ത്യയിലെത്തുന്നതിന് മുന്നോടിയായി, പ്രതിരോധ മന്ത്രാലയം നിർണ്ണായകമായ ഒരു തീരുമാനത്തിലേക്ക് കടക്കുകയാണ്. 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഈ മാസം അംഗീകാരം നൽകാൻ സാധ്യതയുണ്ട്.

ഈ കരാർ യാഥാർഥ്യമായാൽ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും (Squadron Strength) നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) 30 യുദ്ധവിമാന സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. അനുവദിക്കപ്പെട്ട 42 സ്ക്വാഡ്രണുകൾ എന്ന ലക്ഷ്യത്തേക്കാൾ ഇത് വളരെ കുറവാണ്. പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കുറവ് നികത്താൻ 114 റഫാലുകൾ ആവശ്യമാണത്രെ. കരാർ പൂർത്തിയാകുന്നതോടെ, നിലവിലുള്ളവയും നാവികസേനയുടെ 26 വിമാനങ്ങളും ചേർത്ത് ഇന്ത്യയുടെ കൈവശം ഏകദേശം 150-ലധികം റഫാലുകളുടെ ഒരു വമ്പൻ വ്യൂഹം തന്നെയുണ്ടാകും.

4.5 ജനറേഷൻ വിമാനങ്ങളിലെ 'രാജാവ്' അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA (Advanced Medium Combat Aircraft) വികസിപ്പിക്കാൻ സമയമെടുക്കുന്നതിനാലും, തേജസ് മാർക്ക് 1A (Tejas MkIA) യുടെ നിർമ്മാണം എൻജിൻ ലഭ്യതക്കുറവ് മൂലം (GE Engine issues) മന്ദഗതിയിലായതിനാലും, റഫാൽ പോലുള്ള ഒരു '4.5 ജനറേഷൻ പ്ലസ്' വിമാനം ഇന്ത്യക്ക് അനിവാര്യമാണ്. 'ഓപ്പറേഷൻ സിന്ദൂർ' (Operation Sindoor) പോലുള്ള ദൗത്യങ്ങളിൽ റഫാലിന്റെ ആക്രമണശേഷി ഇന്ത്യ നേരിട്ട് കണ്ടതാണ്. കൃത്യതയാർന്ന ആക്രമണത്തിന്. ഈ ആയുധങ്ങൾ ഉപയോഗിച്ച് ശത്രുമേഖലയിൽ കടന്നുചെല്ലാതെ തന്നെ ആക്രമണം നടത്താൻ ഇന്ത്യക്ക് സാധിക്കും.

18 വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് നേരിട്ട് പറന്നെത്തും (Fly away condition). ബാക്കി 96 എണ്ണം ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇതിൽ 60 ശതമാനത്തോളം തദ്ദേശീയ ഘടകങ്ങൾ ഉപയോഗിക്കും. ഡസ്സോൾട്ട് ഏവിയേഷനും (Dassault) ഇന്ത്യൻ സ്വകാര്യ കമ്പനികളും ചേർന്നാകും ഇത് നിർമ്മിക്കുക. 88 സിംഗിൾ സീറ്ററുകളും 26 ട്വിൻ സീറ്ററുകളുമാണ് പദ്ധതിയിലുള്ളത്.

പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള സൗഹൃദം ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. എന്നാൽ ഇപ്പോൾ പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള വർദ്ധിച്ചുവരുന്ന തന്ത്രപരമായ യോജിപ്പും (Strategic Collusion) സുരക്ഷാ ഉദ്യോഗസ്ഥർ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ അതിർത്തികളിൽ സമ്പൂർണ്ണ ആധിപത്യം സ്ഥാപിക്കാൻ റഫാൽ അനിവാര്യമാണ്.

ഏപ്രിൽ മാസം മുതൽ വിതരണം ചെയ്യേണ്ട റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ വിട്ടുനിൽക്കുന്നതായി വിവരം. യുഎസുമായി വ്യാപാരക്കരാറിൽ ഒപ്പിടാൻ കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കമ്പനികൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള താൽപര്യം കാണിക്കുന്നില്ല. മാർച്ച് മാസത്തേക്ക് നേരത്തെ നിശ്ചയിച്ച ചില വിതരണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം റിഫൈനറികളും പുതുതായി എണ്ണ വാങ്ങുന്നത് നിർത്തിവച്ചിരിക്കുകയാണ്.

മാർച്ചോടെ വ്യാപാരക കരാറിൽ ഒപ്പിടാനാണ് ഇന്ത്യയും യുഎസും ലക്ഷ്യമിടുന്നത്. ഇതിനായുള്ള ചട്ടക്കൂട് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നേരിട്ടോ അല്ലാതെയോ നിർത്താൻ സമ്മതിച്ചിട്ടുണ്ടെന്നും അതിനാൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മേൽ ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ താൻ പിൻവലിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

റഷ്യൻ എണ്ണ ഇറക്കുമതി പൂർണമായും നിർത്തുന്നതിനെക്കുറിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. രാജ്യാന്തര സാഹചര്യങ്ങൾക്കനുസരിച്ച് എണ്ണ സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നത് രാജ്യത്തിന്റെ തന്ത്രപരമായ നീക്കമാണെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. 2022ൽ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയിരുന്ന രാജ്യം ഇന്ത്യയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (11 minutes ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (13 minutes ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (34 minutes ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (42 minutes ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (57 minutes ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (1 hour ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (1 hour ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (3 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (3 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (3 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (3 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (4 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (4 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (4 hours ago)

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (4 hours ago)

Malayali Vartha Recommends