നിലമ്പൂരിൽ കോവിഡ് രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍ പെട്ടു; രോഗിയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

നിലമ്ബൂര്‍ സിഎന്‍ജി റോഡില്‍ ജനതപ്പടിയില്‍ കോവിഡ് രോഗിയുമായ സഞ്ചരിച്ച ആംബുലന്‍സ് അപകടത്തില്‍ പെട്ടു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കോവിഡ് രോഗിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ചുങ്കത്തറ കോട്ടപ്പള്ളം സ്വദേശി വിജയന്‍ ആചാരി (64), മകന്‍ വിനീത് (38), ആംബുലന്‍സ് ഡ്രൈവര്‍ ഫൈസല്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചുങ്കത്തറയിലെ കോവിഡ് ചികിത്സ കേന്ദ്രത്തില്‍ നിന്നും വിദഗ്ധ ചികിത്സക്കായി കോവിഡ് രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്.
രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് കോവിഡ് രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. സിഎന്‍ജി റോഡിലെ ജനതപ്പടി ഭാഗത്ത് വളവിലുള്ള ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് ആംബുലന്‍സ് തലകീഴായി മറിയുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ തന്നെ ഓടിയെത്തി ആംബുലന്‍സിലുണ്ടായിരുന്നവരെ പുറത്തെടുത്തു. ആംബുലനസില്‍ കോവിഡ് രോഗിയണെന്ന് അറിഞ്ഞിട്ടും നാട്ടുകാര്‍ ഒട്ടും മടിക്കാതെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ മൂന്ന് പേരെയും നാട്ടുകാര്‍ തന്നെ നിലമ്ബൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചു.
നിലമ്ബൂര്‍ ജില്ല ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ആംബുല്‍സിലുണ്ടായിരുന്ന കോവിഡ് രോഗിയെ മറ്റൊരു വാഹനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മറ്റു രണ്ട് പേരും നിലമ്ബൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍ തകര്‍ന്ന ഇലക്‌ട്രിക് പോസ്റ്റ് നിലമ്ബൂര്‍ കെഎസ്‌ഇബി ഉദ്യോഗസ്ഥരെത്തി ശരിയാക്കുകയും വൈദ്യുതി പുനര്‍സ്ഥാപിക്കുകയും ചെയ്തു. റോഡില്‍ തലകീഴായി മറിഞ്ഞുകിടന്ന വാഹനം നിവര്‍ത്തി റോഡിന്റെ വശത്തേക്ക് മാറ്റിയാണ് ഗതാഗതം പുസ്ഥാപിച്ചത്.
https://www.facebook.com/Malayalivartha