കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി.... മൂന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്‌ക്കെത്തിച്ചത്, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ ആന വീണത്

കോതമംഗലത്ത് സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ജെസിബി എത്തിച്ചാണ് ആനയെ രക്ഷിച്ചത്. പിണവൂര്‍ കുടി അമ്പലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ഇന്നു പുലര്‍ച്ചെയാണ് ആന വീണത്.
കാഴ്ചയില്‍ പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് റബര്‍ത്തോട്ടത്തിലെ കിണറ്റില്‍ അകപ്പെട്ടത്. പിണവൂര്‍കുടി കൊട്ടാരം ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയില്‍ വരുന്ന പ്രദേശമാണ് ഇവിടം.
സംഭവം അറിഞ്ഞ് നേര്യമംഗലം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിണവൂര്‍ കുടിയിലെത്തി ആനയെ കരയ്ക്കു കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങള്‍ ഇടിച്ച് ആനക്ക് കയറി പോകാന്‍ ഇടമൊരുക്കിയത്.
മൂന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് ആനയെ കരയ്ക്കു കയറ്റിയത്. രക്ഷപ്പെടുത്തിയ ആനയെ കാട്ടിലേക്ക് വിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാട്ടാന വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
ഇന്ന് മൂന്നാറില്‍ നടക്കുന്ന യോഗത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് ഡിഎഫ്ഒ ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കുട്ടമ്പുഴ, കോട്ടപ്പടി എന്നീ സ്ഥലങ്ങളില്‍ കാട്ടാന കൂട്ടങ്ങള്‍ ഇറങ്ങുക പതിവാണ്.
"
https://www.facebook.com/Malayalivartha