ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ അതൃപ്തി നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം അവഗണിച്ച് ഹൈക്കമാന്‍ഡ് തീരുമാനങ്ങളില്‍ അതൃപ്തി നിലനില്‍ക്കെ ഉമ്മന്‍ചാണ്ടി നാളെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ സ്ഥാനത്തുനിന്നും നീക്കിയതിലടക്കമുള്ള അതൃപ്തികള്‍ നിലനില്‍ക്കെ നേരത്തെ രമേശ് ചെന്നിത്തലയുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിറകെയാണ് ഉമ്മന്‍ചാണ്ടിയോട് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലെത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച രാഹുലുമായി കൂടിക്കാഴ്ച നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തനിക്കും ഉമ്മന്‍ ചാണ്ടിക്കുമുള്ള പരിഭവം നേരിട്ടറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയെ ഫോണില്‍ വിളിച്ച രാഹുല്‍, നേരില്‍ കാണാന്‍ ദില്ലിയ്ക്ക് വിളിപ്പിക്കുകയായിരുന്നു. കേസ് വിചാരണയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പോയതിനാല്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടന്നിരുന്നില്ല.
https://www.facebook.com/Malayalivartha





















