ചരിത്രപരമായ മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്; ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാളെ കെ.പി.സി.സിയില്‍ എത്തിക്കാൾ നീക്കം

കോണ്‍ഗ്രസില്‍ ചരിത്രപരമായ ചില മാറ്റങ്ങള്‍ കൊണ്ടുവന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നൊരാളെ കെ.പി.സി.സിയില്‍ എത്തിക്കാനാണ് തീരുമാനം എന്നറിയുന്നു. സുധാകരന്റെ തീരുമാനം കോണ്‍ഗ്രസിലും പൊതുസമൂഹത്തിലും ഇതോടെ വലിയ ചര്‍ച്ചയാകുകയാണ്.
ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ അരുണിമ സുല്‍ഫിക്കര്‍ തങ്ങള്‍ക്കും കെപിസിസിയില്‍ പ്രാതിനിധ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന് കത്ത് നല്‍കിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിലെ ഒരാളെ കെ.പി.സി.സി ഭാരവാഹിയാക്കണമെന്നാണ് ആവശ്യം. ആവശ്യത്തോട് സുധാകരന്‍ അനുകൂല മറുപടിയാണ് നല്‍കിയത്.
വനിതകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനും 10 ശതമാനം സംവരണമുണ്ടാകുമെന്ന് കെ.സുധാകരന്‍ വ്യക്തമാക്കിയിരുന്നു. പുരോഗമനപരമായി ചിന്തിക്കുന്ന വിഭാഗങ്ങളെ കൂടി കോണ്‍ഗ്രസുമായി അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചരിത്രപരമായ തീരുമാനത്തിന് കെ സുധാകരന്‍ തയ്യാറെടുക്കുന്നത്.
https://www.facebook.com/Malayalivartha





















