'വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല'; ജോസഫൈന്റെ പെരുമാറ്റത്തില്‍ ആര്‍ദ്രതയും സഹിഷ്ണുതയുമില്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ ജോസഫൈന്റെ പെരുമാറ്റത്തില്‍ തീരെ ആര്‍ദ്രതയും സഹിഷ്ണുതയുമില്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. . വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ചാനലിന്റെ തത്സമയ പരിപാടിക്കിടെയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ചത്..ഇടത് അനുഭാവികള്‍ ഉള്‍പ്പെടെ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചു.പെണ്‍കുട്ടികള്‍ പരാതി പറയാന്‍ മുന്നോട്ട് വരാത്തതിലെ ആത്മരോഷം അമ്മയുടെ സ്വാതന്ത്യത്തോടെ പ്രകടിപ്പിച്ചെന്നാണ് ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha





















