'പരാമര്‍ശം തീര്‍ത്തും അനുചിതം'; വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ വിമര്‍ശനവുമായി ലതികാ സുഭാഷ്

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ വിമര്‍ശനവുമായി ലതികാ സുഭാഷ്. വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് ജോസഫൈന്‍ നടത്തിയ സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നവര്‍ക്ക് വിഷമം കൂട്ടാനേ ഉപകരിക്കൂവെന്ന് ലതികാ സുഭാഷ് പറഞ്ഞു. ജോസഫൈന്റെ പരാമര്‍ശം തീര്‍ത്തും അനുചിതമായി പോയെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.
'വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ അടുത്ത് സ്ത്രീകള്‍ നീതി തേടി വരുമ്ബോള്‍ അവര്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതുപോലെ തന്നെ അവരോട് സംസാരിക്കുമ്ബോള്‍ ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് ലഭ്യമാക്കേണ്ടത് സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും സാന്ത്വനത്തിന്റെയും ശബ്ദമായിരിക്കണമെന്നും' ലതികാ സുഭാഷ് കൂട്ടിച്ചേര്‍ത്തു. മുന്‍പും ജോസഫൈനെതിരെ ലതികാ സുഭാഷ് രംഗത്തെത്തിയിരുന്നു. ജോസഫൈന്‍ നടത്തിയ 'പാര്‍ട്ടിയാണ് കോടതി'യെന്ന പ്രയോഗത്തിനെതിരെ ലതികാ സുഭാഷ് കോടതിയെ സമീപിച്ചിരുന്നു.
ഒരു ചാനലിന്റെ തത്സമയ പരിപാടിക്കിടെയായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പരാതി പറയാന്‍ വിളിച്ച യുവതിയോട് ക്ഷോഭിച്ചത്..ഇടത് അനുഭാവികള്‍ ഉള്‍പ്പെടെ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചു.പെണ്‍കുട്ടികള്‍ പരാതി പറയാന്‍ മുന്നോട്ട് വരാത്തതിലെ ആത്മരോഷം അമ്മയുടെ സ്വാതന്ത്യത്തോടെ പ്രകടിപ്പിച്ചെന്നാണ് ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha





















