സര്‍വതും പൊക്കും... വിസ്മയയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഉറച്ച് അന്വേഷണ സംഘം; സ്ത്രീധന പീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പുതിയ നീക്കം; ഫോണ്‍ സന്ദേശങ്ങള്‍ കോര്‍ത്തിണക്കി തെളിവ് ഉറപ്പിക്കാന്‍ അന്വേഷണ സംഘം

നിലമേല്‍ സ്വദേശിനി വിസ്മയുടെ മരണം കേരളത്തിന്റെ വികാരമായി മാറുമ്പോള്‍ അതേനിലയില്‍ ഉള്‍ക്കൊണ്ട് പോലീസും. വിസ്മയ ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്ത്രീധനപീഡനത്തിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം ശ്രമം ആരംഭിച്ചു.
വിസ്മയ ഉപയോഗിച്ചിരുന്ന ഫോണിന് പുറമേ കിരണ്‍കുമാര്‍ എറിഞ്ഞുതകര്‍ത്ത ഫോണും കണ്ടെടുത്ത് സന്ദേശങ്ങള്‍ കോര്‍ത്തിണക്കും. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ശാസ്ത്രീയ തെളിവാക്കി വിസ്മയ നേരിട്ട പീഡനത്തിന്റെ ആഴം കുറ്റപത്രത്തില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.
ഇതിനൊപ്പം കിരണ്‍കുമാറിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിസ്മയയ്ക്ക് സ്ത്രീധനമായി നല്‍കിയ 80 പവന്‍ സൂക്ഷിക്കാന്‍ പോരുവഴിയിലുള്ള ബാങ്ക് ശാഖയില്‍ തുറന്ന ലോക്കര്‍ സീല്‍ ചെയ്തു. ലോക്കറിലുള്ള സ്വര്‍ണാഭരണങ്ങളും സ്ത്രീധനമായി നല്‍കിയ കാറും കേസിലെ തൊണ്ടിമുതലാക്കാനും ആലോചനയുണ്ട്.കേസ് അന്വേഷിക്കുന്ന ശാസ്താംകോട്ട ഡിവൈ.എസ്.പി ഇന്നലെ വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മൊഴിയെടുത്തു.
കൊലപാതകത്തിന്റേതായ സൂചനകളൊന്നും ഡോക്ടറുടെ മൊഴിയില്‍ ഇല്ലെന്നാണ് സൂചന. ഇന്ന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും. ഇതിന് ശേഷം മറ്റ് ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം കൂടി ലഭിച്ച ശേഷമേ കൊലപാതകമല്ലെന്ന് പൂര്‍ണമായും സ്ഥിരീകരിക്കൂ. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍ത്തൃഗൃഹത്തിലെ ടോയ്‌ലെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെയുളള അന്വേഷണം പുരോഗമിക്കുകയാണ്. പോരുവഴിയിലെ സഹകരണ ബാങ്കിലെ കിരണിന്റെ അക്കൗണ്ട് മരവിപ്പിച്ചു, ഇവിടെ വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും അന്വേഷണ സംഘം സീല്‍ ചെയ്തു. വിവാഹത്തിന് കിരണിന് സ്ത്രീധനമായി നല്‍കിയ കാറും സ്വര്‍ണവും തൊണ്ടിമുതലാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
വിസ്മയയുടെ വീട്ടുകാര്‍ വിവാഹസമയത്ത് നല്‍കിയ സ്വര്‍ണമാണ് ബാങ്ക് ലോക്കറിലുളളത്. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയായി ചിത്രീകരിക്കുന്നതാണോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. കിരണിനെ ഇക്കാര്യങ്ങള്‍ അറിയാന്‍ വിശദമായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ശാസ്താംകോട്ട കോടതിയില്‍ സംഘം അപേക്ഷ നല്‍കും.
കിരണിന്റെ പീഡനങ്ങളെ കുറിച്ച് വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇവയുടെ പരിശോധനക്കായി വിസ്മയയയുടെയും കിരണിന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധന നടത്തും. വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും ഇന്ന് അന്വേഷണ സംഘം ശേഖരിക്കും.
അതേസമയം അരുണ്‍കുമാറിനെ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. വിസ്മയയ്ക്ക് വീട്ടുകാര്‍ നല്‍കിയ 80 പവനോളം സ്വര്‍ണം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത് പുറത്തെടുത്ത് പരിശോധിക്കുന്നതിനും സ്ത്രീധനമായി ലഭിച്ച പണത്തിന്റെയും സ്വര്‍ണത്തിന്റെയും വിനിയോഗമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനുമാണ് കിരണിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
വിസ്മയയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകളെപ്പറ്റിയും ആശുപത്രിയില്‍ എത്തിച്ച സമയത്തെപ്പറ്റിയും കിരണില്‍ നിന്ന് അന്വേഷണസംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്. വിസ്മയയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തില്‍ ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുകയും തനിക്ക് നേരിട്ട മര്‍ദ്ദനങ്ങള്‍ വിസ്മയ വാട്‌സ് ആപ് ചാറ്റുകളില്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കിരണിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആശുപത്രിയിലെത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിസ്മയ മരിച്ച ആശുപത്രി ജീവനക്കാര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിന്റെ കാരണത്തിലും കിരണില്‍ നിന്ന് വ്യക്തത തേടും.
https://www.facebook.com/Malayalivartha

























