സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ത്ഥി വിസ്മയ വി.നായര്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.... ലോക്കറിലെ സ്വര്‍ണം പരിശോധിക്കും, അന്വേഷണം ബന്ധുക്കളിലേക്കും......

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബി.എ.എം.എസ് വിദ്യാര്‍ത്ഥി വിസ്മയ വി.നായര്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
അരുണ്‍കുമാറിനെ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി ഒരാഴ്ചത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടും. വിസ്മയയ്ക്ക് വീട്ടുകാര്‍ നല്‍കിയ 80 പവനോളം സ്വര്‍ണം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇത് പുറത്തെടുത്ത് പരിശോധിക്കുന്നതിനും സ്ത്രീധനമായി ലഭിച്ച പണത്തിന്റെയും സ്വര്‍ണത്തിന്റെയും വിനിയോഗമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനുമാണ് കിരണിനെ കസ്റ്റഡിയില്‍ വാങ്ങുന്നത്. വിസ്മയയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകളെപ്പറ്റിയും ആശുപത്രിയില്‍ എത്തിച്ച സമയത്തെപ്പറ്റിയും കിരണില്‍ നിന്ന് അന്വേഷണ സംഘത്തിന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ട്.
വിസ്മയയുടെ മരണം കൊലപാതകമാണെന്ന ആരോപണത്തില്‍ ബന്ധുക്കള്‍ ഉറച്ച് നില്‍ക്കുകയും തനിക്ക് നേരിട്ട മര്‍ദ്ദനങ്ങള്‍ വിസ്മയ വാട്‌സ് ആപ് ചാറ്റുകളില്‍ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കിരണിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ആശുപത്രിയിലെത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വിസ്മയ മരിച്ച ആശുപത്രി ജീവനക്കാര്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കിലോമീറ്ററുകള്‍ മാത്രം ദൂരമുള്ള ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിന്റെ കാരണത്തിലും കിരണില്‍ നിന്ന് വ്യക്തത തേടും.
ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് ആശംസകള്‍ അയച്ചതിന്റെ പേരില്‍ കിരണ്‍ വിസ്മയയെ ക്രൂരമായി ഉപദ്രവിക്കാന്‍ ഇടയായതും ഫോണ്‍ തല്ലിപ്പൊട്ടിക്കാന്‍ ശ്രമിച്ചതും അടക്കം വിസ്മയയുടെ കൂട്ടുകാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങളെല്ലാം പൊലീസിന്റെ അന്വേഷണത്തിന് വിധേയമാകും. കിരണിനെ കൂടാതെ വിസ്മയയുടെ മരണത്തില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേല്‍നോട്ടത്തില്‍ കൊല്ലം റൂറല്‍ അഡിഷണല്‍ എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കിരണിന്റെയും വിസ്മയയുടെയും വീടുകള്‍ ഇന്നലെ ഐജി സന്ദര്‍ശിച്ചിരുന്നു. വിസ്മയയുടെ നിലമേല്‍ കൈതോട്ടുള്ള വീട്ടില്‍ എത്തിയ ഐ.ജി വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ പിള്ള, അമ്മ സജിത, സഹോദരന്‍ വിജിത്ത് എന്നിവരില്‍ നിന്ന് മൊഴിയെടുത്തു.
കിരണിന്റെ മാതാപിതാക്കളായ സദാശിവന്‍പിള്ള, ചന്ദ്രമതിയമ്മ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. കിരണുമായുള്ള വഴക്കിനെത്തുടര്‍ന്ന് വിസ്മയ 21ന് പുലര്‍ച്ചെ കിടപ്പുമുറിയോട് ചേര്‍ന്ന വെന്റിലേഷനില്‍ തൂങ്ങിയെന്നും ആശുപത്രിയില്‍ എത്തിച്ചിട്ടും രക്ഷിക്കാനായില്ലെന്നുമാണ് കിരണിന്റെ വീട്ടുകാര്‍ മൊഴി നല്‍കിയത്.
വിസ്മമയുടെ ശരീരത്തില്‍ കാണപ്പെട്ട പരിക്കുകളില്‍ നിന്നും വാട്ട്‌സ് ആപ് ചാറ്റുകളില്‍ നിന്നും വീട്ടുകാരുടെ മൊഴികള്‍ കളവാണെന്ന് അന്വേഷണ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha





















