മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. നെടുങ്കണ്ടം ചേറ്റുകുഴി, അപ്പാപ്പിക്കട കുന്നുമേല്‍ത്തറ ജിജിന്‍-ടിനോള്‍ ദമ്പതികളുടെ ആണ്‍കുഞ്ഞാണു മരിച്ചത്.
വ്യാഴാഴ്ച രാവിലെ 7:30നാണു സംഭവം. പാല് കുടിക്കുന്നതിനിടെ അസ്വസ്ഥ ഉണ്ടായതിനെ തുടര്‍ന്നു ചേറ്റുകുഴിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിനു കമ്പംമെട്ട് പോലീസ് കേസെടുത്തു.
ഇടുക്കി മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha























