വനിത ഡിജിപി ലക്ഷ്യം കാണുമോ... ടോമിന്‍ തച്ചങ്കരി ഡിജിപി പട്ടികയില്‍ നിന്നും പുറത്തായതോടെ സംസ്ഥാനത്ത് വനിതാ ഡിജിപി വരുമോയെന്ന ധ്വനി ഉയരുന്നു; അഗ്‌നിശമന സേനാ മേധാവി ബി. സന്ധ്യ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ പ്രതീക്ഷയേറി

സംസ്ഥാനത്ത് ഒരു വനിത ഡിജിപി വരുമോയെന്ന ധ്വനിയാണ് ഇപ്പോള്‍ ഉയരുന്നത്. സ്ത്രീ പീഡന കേസുകള്‍ വല്ലാതെ ചര്‍ച്ചയാകുന്ന ഈ കാലത്ത് ഒരു വനിത തന്നെ പോലീസ് മേധാവിയായി എത്തുന്നത് പലരും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ തീരുമാനം ഇപ്പോഴും ആയിട്ടില്ല. 3 പേരുടെ പട്ടികയില്‍ ബി സന്ധ്യകൂടി ഉള്‍പ്പെട്ടതോടെയാണ് ചര്‍ച്ച ആ വഴിക്കായത്.
സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള 3 പേരുടെ പട്ടികയില്‍ നിന്നു ഡിജിപി ടോമിന്‍ തച്ചങ്കരിയെ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) സമിതി ഒഴിവാക്കി.
വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍, അഗ്‌നിശമന സേനാ മേധാവി ബി.സന്ധ്യ, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത് എന്നിവരാണു പട്ടികയിലുള്ളത്. ഈ പട്ടിക സംസ്ഥാന സര്‍ക്കാരിനു സമിതി കൈമാറും. അതില്‍ ഒരാളെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി സര്‍ക്കാര്‍ നിയമിക്കും. 2 വര്‍ഷമാണു കാലാവധി.
മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ടോമിന്‍ തച്ചങ്കരിയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതു സര്‍ക്കാര്‍ വൃത്തങ്ങളെ അമ്പരപ്പിച്ചു.
30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 1987 മുതല്‍ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ 9 ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നല്‍കിയത്. അതില്‍ സീനിയോറിറ്റിയില്‍ ഒന്നാമനായ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ സിന്‍ഹ ഈ പദവിയിലേക്കു തന്നെ പരിഗണിക്കേണ്ടതില്ലെന്നു ഇന്നലെ സമിതി യോഗത്തിനു മുന്‍പു രേഖാമൂലം അറിയിച്ചു. സമിതി സമ്മതം ചോദിച്ചപ്പോഴായിരുന്നു ഇത്.
രണ്ടാം സ്ഥാനം തച്ചങ്കരിക്കായിരുന്നു. എന്നാല്‍ അവിഹിത സ്വത്ത് സമ്പാദന കേസ് ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ പല ആക്ഷേപങ്ങളും സമിതി മുന്‍പാകെ ഉണ്ടായിരുന്നു. തച്ചങ്കരിയെ ഒഴിവാക്കിയതോടെ സീനിയോറിറ്റിയില്‍ 3 മുതല്‍ 5 വരെയുള്ള സ്ഥാനക്കാര്‍ പട്ടികയില്‍ ഇടം നേടി. മനുഷ്യാവകാശ കമ്മിഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപിയാണു നിലവില്‍ തച്ചങ്കരി .
കേരളത്തിലെ 11 എസ്പിമാര്‍ക്ക് ഐപിഎസ് നല്‍കാനും സമിതി തീരുമാനിച്ചു. 2018 ലെ 11 ഒഴിവിലേക്കായി 30 എസ്പിമാരുടെ പട്ടികയാണു കേരളം നല്‍കിയത്. ഇതില്‍ സീനിയോറിറ്റിയില്‍ ആദ്യമുള്ള 11 പേര്‍ക്കാവും ഐപിഎസ് ലഭിക്കുക.
യുപിഎസ്‌സി അംഗം സ്മിത നാഗരാജ്, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്, ആഭ്യന്തര മന്ത്രാലയ സ്‌പെഷല്‍ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു സമിതിയിലുണ്ടായിരുന്നത്.
1988 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ, 2021 ജനുവരി ഒന്നു മുതല്‍ ഫയര്‍ഫോഴ്‌സ് മേധാവിയാണ്.എ.ഡി.ജി.പി പൊലീസ് ട്രെയിനിംഗ് കോളേജ്, എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
1988 ബാച്ച് ഐ പി എസ് ഓഫീസര്‍ ആയ സന്ധ്യ. ഷൊര്‍ണ്ണൂര്‍, ആലത്തൂര്‍ എന്നിവിടങ്ങളില്‍ എ.എസ്.പി തൃശൂര്‍, കൊല്ലം ജില്ലകളില്‍ എസ്.പി, കണ്ണൂരില്‍ ക്രൈംബ്രാഞ്ച് എസ്.പി എന്നീ നിലകളിലും പിന്നീട് തിരുവനന്തപുരം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എ.ഐ.ജി.യായും പ്രവര്‍ത്തിച്ചു. 2006ല്‍ തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി, 2011ല്‍ എറണാകുളം മധ്യമേഖല ഐ.ജി എന്നീ പദവികള്‍ വഹിച്ചു.
2013 മുതല്‍ 2021 വരെ എ.ഡി.ജി.പി യായിരുന്നു. 2018- 2020ല്‍ കേരള പോലീസ് അക്കാദമി മേധാവിയായും പ്രവര്‍ത്തിച്ചു. 2020 ഡിസംബര്‍ 31ന് വിരമിച്ച ആര്‍. ശ്രീലേഖയ്ക്ക് പകരമായി അഗ്‌നിരക്ഷാ വിഭാഗം മേധാവിയായി 2021 ജനുവരി ഒന്നു മുതല്‍ നിയമിതയായി. എന്തായാലും ബി സന്ധ്യ ഡിജിപിയായി വരുമോന്ന് ഉടനറിയാന്‍ സാധിക്കും.
"
https://www.facebook.com/Malayalivartha

























