കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കെ സമൂഹികമാധ്യമങ്ങളിലൂടെ പരീക്ഷയ്‌ക്കെതിരേ പ്രചാരണവുമായി വിദ്യാര്‍ഥികള്‍...

കേരള സര്‍വകലാശാല പരീക്ഷകള്‍ നാളെ തുടങ്ങാനിരിക്കെ സമൂഹികമാധ്യമങ്ങളിലൂടെ പരീക്ഷയ്‌ക്കെതിരേ പ്രചാരണവുമായി വിദ്യാര്‍ഥികള്‍. കോവിഡ് വ്യാപനം ആശങ്കയുയര്‍ത്തുമ്പോഴും പരീക്ഷ നേരിട്ട് നടത്തണമെന്ന കടുംപിടിത്തം ഒഴിവാക്കണമെന്നാണ് ആവശ്യം.
'പരീക്ഷയെഴുതുന്നതില്‍ ഞങ്ങള്‍ക്കൊരു വൈമനസ്യവുമില്ല, പക്ഷേ, എന്തുറപ്പിന്മേലാണ് കോളേജിലേക്കെത്തേണ്ടത്. പൊതുഗതാഗതം താറുമാറായി കിടക്കുമ്പോള്‍ എങ്ങനെയാണെത്തേണ്ടത്. തിങ്കളാഴ്ച തന്നെയാണ് കേരള സാങ്കേതികസര്‍വകലാശാല പരീക്ഷയും തുടങ്ങുന്നത്. എന്നാലത് ഓണ്‍ലൈനായാണ് നടത്തുന്നത്. 15 മാസത്തോളമായി ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടക്കുന്നത്. പിന്നെയെന്തിനാണ് നേരിട്ടുതന്നെ പരീക്ഷ നടത്തണമെന്ന പിടിവാശി.' ഇങ്ങനെ തുടരുന്നു വിദ്യാര്‍ഥികളുടെ ആശങ്കകളും ആവശ്യങ്ങളും.
പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്കു കീഴിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികള്‍ വാട്‌സാപ്പ് കൂട്ടായ്മകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
പലതവണ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ടുവിളിച്ച് ആശങ്ക പങ്കുവെച്ചെങ്കിലും ആരും തങ്ങളെ മനസ്സിലാക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സമൂഹിക മാധ്യമങ്ങളിലൂടെ, പരീക്ഷ സംഘടിപ്പിക്കുന്നതിലെ അഭിപ്രായംതേടി വിദ്യാര്‍ഥികള്‍ സര്‍വേ വരെ സംഘടിപ്പിച്ചു. നേരത്തേ കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയിരുന്നു.
60 ശതമാനം വിദ്യാര്‍ഥികളും കോവിഡ് സാഹചര്യങ്ങളില്‍ വിഷാദത്തിന്റെ പിടിയിലാണെന്ന സൈക്കോളജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ പഠനം ചൂണ്ടിക്കാട്ടി അദ്ദേഹം പങ്കുെവച്ച ട്വീറ്റിന് വലിയ സ്വീകാര്യതയാണ് വിദ്യാര്‍ഥികളില്‍നിന്നു ലഭിച്ചത്. തീരുമാനത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് ഗവര്‍ണറോടും മുഖ്യമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
"
https://www.facebook.com/Malayalivartha






















