കോവിഡ് ഭീതി ഉയര്‍ത്തി വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍; രണ്ടാം തരംഗമവസാനിക്കും മുന്‍പ് തന്നെ കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യത, ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കോവിഡ് ഭീതി ഉയര്‍ത്തിക്കൊണ്ട് വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍ പുറത്ത് അവന്നിരിക്കുകയാണ്. രണ്ടാം തരംഗമവസാനിക്കും മുന്‍പ് തന്നെ കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍ രംഗത്ത് എത്തിയിരിക്കുമാകയാണ്. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയ മേഖലകളില്‍ പത്ത് മടങ്ങ് വരെ പരിശോധന നടത്തിയിട്ടും തുടര്‍ച്ചയായ 5 ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളില്‍ തന്നെയാണ് നിൽക്കുന്നത്. കൊവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് അതിന് മുന്‍പ് തന്നെ കേസുകള്‍ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ് പുറത്ത് വരുന്നത്. ഇതോടെ കൂടുതല്‍ സുരക്ഷയും നിയന്ത്രണങ്ങളും വേണമെന്ന വിദഗ്ധരുടെ ആവശ്യം ശക്തമാവുകയാണ്.
അതേസമയം, രണ്ടാം തരംഗത്തിന്റെ അലയടികൾ പിന്നിട്ട രാജ്യം ആശ്വാസത്തിന്റെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ തന്നെയും രാജ്യത്തെ ഏറ്റവും പുതിയ കണക്കു പ്രകാരം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും (10.66 ശതമാനം) പ്രതിദിന കൊവിഡ് കേസിലും കേരളം മുന്നില്‍ തന്നെയാണ് നിൽക്കുന്നത്. ആകെ കേസില്‍ മഹാരാഷ്ട്രയ്ക്കു പിന്നില്‍ കേരളമാണ് നിൽക്കുന്നത്. പോസിറ്റിവിറ്റി നിരക്ക് ദേശീയ തലത്തില്‍ വെറും 2.79 ശതമാനമാണ് ഉള്ളത്. എന്നാൽ കേരളത്തില്‍ 10.66 ശതമാനവും.
അതോടൊപ്പം തന്നെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന പോസിറ്റീവ് കേസുകള്‍ പതിനായിരത്തിനു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. കേരളം (12,118), മഹാരാഷ്ട്ര (9,844), കര്‍ണാടക(4272), തമിഴ്‌നാട്(6162), ആന്ധ്രാപ്രദേശ് (4981) ആണ് ഏറ്റവും ഒടുവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു സംസ്ഥാനങ്ങള്‍ എന്നത്.
രാജ്യത്ത് കൊവിഡ് സജീവ കേസുകള്‍ ഒരു ലക്ഷത്തിനു മുകളിലുള്ളത് മഹാരാഷ്ട്ര, കേരളം, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രമാകുന്നു. മഹാരാഷ്ട്ര-1,23,866, കര്‍ണാടകം-1,05,226, കേരളം-1,01,102 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. കൊവിഡ് രണ്ടാം തരംഗത്തില്‍ തീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്തിരുന്ന ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 3197 സജീവ കേസുകള്‍ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ പ്രതിദിന മരണം നൂറില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്.
https://www.facebook.com/Malayalivartha






















