അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍

പ്രദേശത്ത് അനധികൃത മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. നീലൂര്‍ വല്യാത്ത് വര്‍ക്കി ജോസഫ്(58) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഒന്നരലിറ്റര്‍ മദ്യം ഇയാളില്‍ നിന്നും പിടികൂടി. കൂടതെ മദ്യം വാങ്ങിയ രാമപുരം പല്ലാട്ട് വീട്ടില്‍ സാജന്‍ വി.തോമസിന്റെ പേരില്‍ കേസെടുത്തു. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി.ആനന്ദരാജ്, ടോബിന്‍ അലക്‌സ്, ഷെബിന്‍ ടി. മാര്‍ക്കോസ്, പ്രണവ് വിജയ്, ടി.ജി.സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























