കേരളത്തില്‍ ജൂലൈ പകുതിയോടെ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍

കേരളത്തില്‍ മഴ കുറഞ്ഞെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ ലഭിക്കും. മേഘാലയയിലും ബിഹാറിലുമെല്ലാം ശക്തമായ മഴ ലഭിക്കുമെന്നു കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. കേരളത്തില്‍നിന്നു പോയ മഴ തിരികെയെത്താന്‍ അടുത്ത മാസം 7ാം തീയതിയെങ്കിലുമാകുമെന്നാണ് പ്രവചനം. ജൂലൈ പകുതിയോടെ ആയിരിക്കും തുടര്‍ച്ചയായ ശക്തമായ മഴ ലഭിക്കുക. കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപെട്ട മഴ തുടരാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറയുകയും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുകയുമാണ് ചെയ്യുന്നത്. ഏറ്റവും കുറവ് മഴ ലഭിച്ച ജൂണ്‍ മാസങ്ങളില്‍ ഒന്നാണ് കടന്നുപോകുന്നത്. 39 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസമാണിത്. ജൂണ്‍ 1 മുതല്‍ 30 വരെ പെയ്തത് 408.4 മില്ലിമീറ്റര്‍. കേരളത്തില്‍ ജൂണില്‍ ശരാശരി ലഭിക്കേണ്ടത് 643 മില്ലിമീറ്റര്‍ ആണ്. ഇതുവരെ 36% കുറവ്.
https://www.facebook.com/Malayalivartha
























