കണ്ണൂരില്‍ കംപ്യൂട്ടര്‍ ഗോഡൗണ്‍ കത്തിനശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

കണ്ണൂരില്‍ കംപ്യൂട്ടര്‍ ഗോഡൗണ്‍ കത്തിനശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. തലനാരിഴയ്ക്കാണ് മറ്റു സ്ഥാപനങ്ങളില്‍ തീപടരാതിരുന്നത്. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പഌസ എസ്.ബി.ഐയുടെ പരിസരത്തുള്ള പഌറ്റിനം ഷോപ്പിങ് കോംപഌ്‌സ് സെന്റിലാണ് തീ പിടിത്തമുണ്ടായത് കനത്ത പുക ഉയരുന്നതു കണ്ട നഗരവാസികളില്‍ ചിലര്‍ ആശുപത്രി റോഡിലെ ഫയര്‍ഫോഴ്‌സ് ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.
പഌറ്റിനം സെന്ററില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീ പിടിച്ചത്.ലക്ഷ കണക്കിന് വിലയുള്ള കംപ്യൂട്ടര്‍ അതു ബന്ധ ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. എന്നാല്‍ ഈ ഗോഡൗണില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്. ഇതേ കുറിച്ച് കൂടുതല്‍ അമ്‌ബേഷണം പൊലിസ് നടത്തിവരികയാണ്.
https://www.facebook.com/Malayalivartha