റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്

കോഴിക്കോട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ലഹരിമരുന്ന് കൈവശം വച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുന്ന യുവാവിന്റെ വീഡിയോ പ്രചരിച്ചിരുന്നു. കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ വിഷ്ണുവാണ് ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. 'മിസ്റ്റര്‍ ബുദ്ധന്‍' എന്നാണ് യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്.
ലഹരിമരുന്ന് പരസ്യമായി പ്രദര്‍ശിപ്പിച്ചും ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കും വിധവുമായിരുന്നു വീഡിയോ. വീഡിയോയില്‍ യുവാവിന്റെ കൈയില്‍ പ്ലാസിക് കവറില്‍ വെള്ള പൊടിയും ഉണ്ടായിരുന്നു. താന്‍ സ്വന്തം പണം നല്‍കി വാങ്ങിയതാണെന്നും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.
പിന്നാലെ പൊലീസ് യുവാവിന്റെ വീട്ടിലെത്തി. എന്നാല്‍ വീഡിയോ റീച്ചിന് വേണ്ടിയാണ് ചെയ്തതെന്നും കൈയില്‍ ഉണ്ടായിരുന്നത് കല്ലുപ്പാണെന്നും വിഷ്ണു വ്യക്തമാക്കി. പുതിയ വീഡിയോ പങ്കുവച്ചാണ് യുവാവ് ഇക്കാര്യം പറഞ്ഞത്. പൊലീസും വീഡിയോയില്‍ ഉണ്ടായിരുന്നു. ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha
























