ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...

വിഴിഞ്ഞത്ത് വിനോദയാത്രയ്ക്ക് എത്തിയ ഒരു കുടുംബത്തിലെ രണ്ട് പേരുടെ അപ്രതീക്ഷിത മരണം കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് മീൻ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയായിരുന്നു മരണം. ഇത് ഭക്ഷ്യവിഷബാധയാണെന്ന വലിയ ആരോപണം ഉയരുകയും ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ കേസിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.
മരണത്തിന് പിന്നിൽ ഭക്ഷ്യവിഷബാധയല്ലെന്നും മരിച്ചവര്‍ കഴിച്ച അതേ ഭക്ഷണം അതേ ദിവസം ഇരുന്നൂറുപേര്‍ കഴിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മറ്റാര്‍ക്കും ആരോഗ്യപ്രശ്‌നം ഉണ്ടായിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha
























