കളിക്കുന്നതിനിടയില്‍ ഒന്നരവയസുകാരന്‍ വിഴുങ്ങിയ മൂന്നിഞ്ച് വലുപ്പമുള്ള ഇരുമ്പാണി; ഒടുവിൽ പുറത്തെടുത്തത് ശസ്ത്രക്രിയയിലൂടെ: ഞെട്ടലോടെ ആരോഗ്യപ്രവർത്തകർ

കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരൻ വിഴുങ്ങിയത് മൂന്നിഞ്ച് വലുപ്പമുള്ള ഇരുമ്പാണി... ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത്... കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലായിരുന്നു ശസ്ത്രക്രിയ. കാസര്‍കോട് ഒടയഞ്ചാല്‍ നായിക്കയം സ്വദേശികളായ ദമ്ബതികളുടെ മകനാണ് 14ന് വൈകുന്നേരം നാലോടെ അമ്മൂമ്മയോടൊപ്പം കളിക്കവെ നിലത്തുനിന്ന് കിട്ടിയ ആണി വിഴുങ്ങിയത്.
ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച നടത്തിയ എക്‌സ്റേ പരിശോധനയില്‍ ആണി ആമാശയത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് ഉടന്‍ തന്നെ .മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ വന്‍കുടലിന്റെ ആദ്യഭാഗമായ സീക്കത്തിലേക്ക് താഴ്ന്നുവന്ന നിലയിലായിരുന്നു ആണി.
വെള്ളിയാഴ്ച്ച രാവിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ.സിജോ ജോണിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് കുട്ടിയെ വിധേയമാക്കുകയായിരുന്നു. അനസ്തീഷ്യാ വിഭാഗത്തിലെ ഡോ.മോളി, ഡോ.ഹരിദാസന്‍, ഡോ.അഖില്‍, ഡോ.സജിന എന്നിവരും ശസ്ത്രക്രിയയില്‍ സഹായികളായി. കുട്ടി സാധാരണ നിലയിലാണെന്നും മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha