അമ്മയെ ഉപദ്രവിക്കുന്നത് തടയാന് ശ്രമിച്ച ബന്ധുവിനെ മകന് ചവിട്ടിക്കൊന്നു

ബാലരാമപുരത്ത് അമ്മയെ ഉപദ്രവിക്കുന്നത് തടയാന് ശ്രമിച്ച ബന്ധുവിനെ മകന് ചവിട്ടിക്കൊന്നു. തമ്ബി (63) യാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കൂത്തുകാല്‌ക്കോണം സ്വദേശിനിയായ സുധയെ മകന് സന്ദീപ് (30) ഉപദ്രവിക്കുന്നത് പതിവായിരുന്നു. ബഹളം കേട്ടെത്തിയ സുധയുടെ ബന്ധുവും സമീപവാസിയും കൂടിയായ തമ്ബി സന്ദീപിനെ തടഞ്ഞു.
തുടര്‍ന്ന് ഇയാളെ മുറിയില്‍ പൂട്ടിയിട്ടു. കതക് ചവിട്ടിപ്പൊളിച്ച് പുറത്തിറങ്ങിയ സന്ദീപ് തമ്ബിയുടെ വീട്ടിലെത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തമ്ബി സംഭവ സ്ഥലത്തു തന്നെ മരിച്ചു. പൊലീസ് സ്ഥലത്തെത്തി മേല്‌നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha