ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി; കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഭക്തജനങ്ങൾക്ക് ചുറ്റമ്പലത്തിൽ പ്രവേശിക്കാം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഭക്തജനങ്ങളെ ചുറ്റമ്ബലത്തിലേക്ക് പ്രവേശിപ്പിക്കും.
വാതില്‍മാടത്തിന് സമീപത്തുനിന്ന് തൊഴാം.ഓണ്‍ലൈന്‍ ബുക്കിങ്ങ് വഴി ഒരു ദിവസം പരമാവധി 600 പേര്‍ക്ക് ദര്‍ശനം. ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രവേശനാനുമതി നല്‍കിയത്.
https://www.facebook.com/Malayalivartha