രഖിലിന്റേത് ചിട്ടയായ ജീവിത രീതി... മുറികൾ വൃത്തിയായി സൂക്ഷിക്കുകയും വസ്ത്രങ്ങൾ വൃത്തിയായി മടക്കി വയ്ക്കുകയും ചെയ്തിരുന്ന രഖിൽ മോട്ടിവേറ്ററായിരുന്നുവെന്ന് മാനസയുടെ കോളേജിലെ സുഹൃത്തുക്കൾ; മാനസയുടെ പല സുഹൃത്തുക്കളുമായും രഖിൽ അടുപ്പം സ്ഥാപിച്ചിരുന്നു! കോതമംഗലത്തെത്താൻ രഖിലിനെ സഹായിച്ച സുഹൃത്തിനെ പൊക്കാൻ പോലീസ്

രഖിൽ മോട്ടിവേറ്ററായിരുന്നുവെന്ന്, കൊല്ലപ്പെട്ട മാനസയുടെ കോളേജിലെ വിദ്യാർത്ഥികൾ. പോലീസിനാണ് വിദ്യാർത്ഥികൾ മൊഴി നൽകിയത്. രഖിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന ഡെന്റൽ കോളേജ് വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. മാനസയുടെ കോളേജിലെ പല വിദ്യാർത്ഥികളുമായും രഖിൽ അടുപ്പം സ്ഥാപിച്ചിരുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമായത്.
എന്നാൽ മാനസയെ തിരഞ്ഞാണ് താൻ കോതമംഗലത്ത് എത്തിയതെന്ന കാര്യം രഖിൽ ഇവരോട് ആരോടും പറഞ്ഞിരുന്നില്ല. പുറമെ സന്തോഷവാനായി നടക്കുമ്പോഴും മനസ് നിറയെ മാനസയോടുള്ള പ്രതികാരമായിരുന്നു. ചിട്ടയായ ജീവിതരീതിയായിരുന്നു രഖിലിന്റേതെന്നും മുറികൾ വൃത്തിയായി സൂക്ഷിക്കുകയും വസ്ത്രങ്ങൾ വൃത്തിയായി മടക്കിവെക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.
അതേ സമയം രഖിലിനെ കോതമംഗലത്തെത്താൻ ഒരു സുഹൃത്ത് സഹായിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചു. തലശേരി മേലൂര്‍ പ്രദേശത്ത് രഖിലിന് കാര്യമായി സുഹൃത്തുക്കളില്ലെന്നാണ് നാട്ടുകാരുടെ മൊഴി. ഇക്കാര്യം അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രാഖിലിന്റെയും ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും..
https://www.facebook.com/Malayalivartha