ഓണ്‍ലൈന്‍ ക്ലാസുകളില്‍ അശ്ലീല വിഡിയോകള്‍, നൃത്തങ്ങള്‍, കമന്റുകള്‍... ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഹാക്കിങ് നടന്നതായി പരാതി

വിദ്യാര്‍ഥികളായി ക്ലാസിലേക്ക് എത്തുന്ന സംഘം അശ്ലീല വിഡിയോകള്‍, നൃത്തങ്ങള്‍, കമന്റുകള്‍ തുടങ്ങിയവ കാണിക്കുന്നു. അധ്യാപകരുടെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് നുഴഞ്ഞുകയറുന്ന സംഘത്തിനെതിരെ പരാതിയുമായി അധ്യാപകര്‍. ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളായ ഗൂഗിള്‍ മീറ്റ്, സൂം തുടങ്ങിയ വിവിധ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. ഇത്തരം മാധ്യമങ്ങള്‍ വഴി നടക്കുന്ന ക്ലാസുകളിലേക്ക് പ്രത്യേക സംഘം നുഴഞ്ഞുകയറി ക്ലാസുകള്‍ അലങ്കോലപ്പെടുത്തുന്നതായി പരാതി ഉയരുകയാണ്.
വിദ്യാര്‍ഥികളായി ക്ലാസിലേക്ക് എത്തുന്ന സംഘം അശ്ലീല വിഡിയോകള്‍, നൃത്തങ്ങള്‍, കമന്റുകള്‍ തുടങ്ങിയവ കാണിക്കുന്നു. ഇതേ തുടര്‍ന്ന് അധ്യാപകര്‍ക്കൊപ്പം കുട്ടികളും കടുത്ത മാനസിക സംഘര്‍ഷത്തിനിടയാക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ അധ്യാപകര്‍ അപമാനിതരാവുകയും ചെയ്യുന്നു. ക്ലാസ് നടത്തിപ്പിനായി ഡിജിറ്റല്‍ ദാതാക്കള്‍ നല്‍കുന്ന പ്രത്യേക കോഡുകള്‍ ഉപയോഗിച്ചാണ് ക്ലാസുകളില്‍ പ്രവേശിക്കാന്‍ കഴിയുക. ഇവയുടെ കൈമാറ്റത്തിനിടയില്‍ വരുന്ന ചോര്‍ച്ചയാണ് സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതിന് ഇടയാക്കുന്നതെന്ന് സംശയിച്ചിരുന്നു.
എന്നാല്‍, ഇന്നലെ പാനൂരിനടുത്തുള്ള ചോതാവൂര്‍ ഹൈസ്‌കൂളില്‍ നടന്ന സംഭവത്തില്‍ അധ്യാപകര്‍ നടത്തിയ അന്വേഷണത്തില്‍ ലിങ്കുകള്‍ ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പുവരുത്തി. സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ഹാക്കിങ് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. അറക്കല്‍, ഡ്രാക്കുള തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ ഹാക്കിങ്ങിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൈബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha