പിണറായി സർക്കാർ വീണു! ശങ്കരന്റെ നീക്കത്തിൽ പെട്ടു... ആഹ്ലാദിച്ച് സ്വപ്നയും സരിത്തും? ആ പൂട്ട് ഇങ്ങനെ...

ചരിത്രം അത് വീണ്ടും ആവർത്തിക്കുകയാണ്. അന്ന് ആ വീഴ്ച കണ്ട് ഊറിച്ചിരിച്ചവരൊക്കെ ഇപ്പോൾ അത് ഓർത്ത് ദുഖിക്കുന്നുണ്ടാവണം. കാരണം ഇപ്പോൾ ഡെമോക്ലസിന്റെ വാൾ പോലെ പിണറായി സർക്കാരിന്റെ തലയ്ക്ക് മുകളിൽ വന്ന് നിൽക്കുന്നത്.
സ്വർണകടത്തിൽ ശരിക്കും പെട്ടിരിക്കുകയാണ് പിണാറായി സർക്കാർ എന്നത് ഏത് കൊച്ചു കുഞ്ഞിന് പോലും അറിയാം. ഇത് എങ്ങനെയാണ് സർക്കാരിനെ വീഴ്ത്തുന്ന തരത്തിലേക്ക് നീങ്ങുന്നത് എന്ന് ചോദ്യമാണ് ഇത് കേൾക്കുന്ന പലരിലും ഉണ്ടാവുന്നത്.
എന്തായാലും ബ്രാഹ്മണശാപം ഫലിക്കുന്നതു പോലെ അധികാരത്തിലേറിയതിന് ശേഷം പിണറായി സർക്കാരിന് പ്രശ്നങ്ങളൾ ഒഴിഞ്ഞ നേരമില്ല. മുട്ടിൽ മരം മുറി, നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ വിചാരണ നേരിടേണ്ടി വരുന്ന തിരിച്ചടി, മന്ത്രി എ.കെ. ശശീന്ദ്രൻറെ ലൈംഗികാപവാദക്കേസിൽ നിന്നും എൻസിപി നേതാവിനെ രക്ഷിക്കാനുള്ള ഫോൺവിളി,
കോഴിക്കോട് കരിപ്പൂർ വിമാനത്താവളം വഴിയുള്ള പാർട്ടി ഗുണ്ടകളുടെ സ്വർണ്ണക്കടത്ത്, പാർട്ടി സഖാക്കൾ ചുക്കാൻ പിടിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന 100 കോടി തിരിമറി... അങ്ങനെ നീളുകയാണ് വിവാദങ്ങളുടെ പട്ടിക. കേവലം ഒരു കേസ് ഒന്ന് പിടിമുറുക്കിയാൽ മതി. അപ്പോ താഴെ വീഴും എന്നത് മുഖ്യമന്ത്രി പിണറായി വിജയനും അറിയാം എന്നതാണ് ഇതിലെ വിരോധാഭാസം.
അതിനു മുൻപ് പ്രതിപക്ഷ പാർട്ടികൾ എങ്ങനെയാണ് നിലവിൽ സർക്കാരിനെ വെള്ളം കുടിപ്പിക്കുന്നത് എന്ന് കൂടി നോക്കാം. മുഖ്യമന്ത്രിക്ക് ഡോളർ കടത്തിൽ പങ്കുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ ഊരാക്കുടിക്കിലേക്കാണ് സർക്കാർ നീങ്ങുന്നത്. ഇതോടെ ഡോളർ കടത്ത് കേസ് വീണ്ടും സജീവമാക്കുകയാണ് കേന്ദ്ര ഏജൻസികൾ. കഴിഞ്ഞ തവണ നഷ്ടപ്പെട്ട അവസരം ഇപ്പോൾ അവർ പാഴാക്കില്ല എന്നുള്ള ഉറച്ച പ്രതിജ്ഞയോടെയാണ് നീങ്ങുന്നത്.
കേസിലെ പ്രതിയായ സരിത്തിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളർ കടത്തിയെന്ന മൊഴിയുണ്ടെന്ന പരാമർശമാണ് കേസിനെ ചൂടുപിടിപ്പിച്ചത്. നിയമസഭാ കവാടത്തിൽ കഴിഞ്ഞ ദിവസം സമാന്തരസഭ ചേർന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിലേക്ക് വരെ എത്തിനിൽക്കുകയാണ് പ്രതിപക്ഷ പ്രതിഷേധം.
കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതും പ്രതിപക്ഷ നേതാവിനെപ്പോലും സംസാരിക്കാൻ അനുവദിക്കാതിരുന്നതുമാണ് സമാന്തര നിയമസഭയെന്ന പ്രതിഷേധത്തിലേക്ക് പ്രതിപക്ഷത്തെ എത്തിച്ചത്. ഇത്തരത്തിൽ പിണാറിയുടെ ദുർഭരണം കേരളത്തിൽ അവസാനിപ്പിക്കും എന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് നീങ്ങുന്നത്.
കോടതിയുടെ പരിഗണനയിലുള്ള വിഷയം ചർച്ച ചെയ്യാനാകില്ലെന്ന ചട്ടമാണ് സ്പീക്കറും നിയമ മന്ത്രിയും ചൂണ്ടിക്കാട്ടിയത്. എന്നാൽ കോടതി പരിഗണനയിലുള്ള വിഷയങ്ങൾ ചർച്ച ചെയ്ത കീഴ്‌വഴക്കം കേരള നിയമസഭയ്ക്കുണ്ട് എന്നത് തന്നെയാണ് പ്രതിപക്ഷ നേതാവും ചൂണ്ടിക്കാട്ടുന്നത്. ചട്ടം ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടി വ്യാഖ്യാനിക്കുന്ന രീതിയാണ് നിലവിൽ കാണുന്നതും.
രാജൻ കേസിൽപ്പെട്ട് കെ. കരുണാകരൻ രാജി വെച്ചതു പോലെ, ചരിത്രം വീണ്ടും ആവർത്തിക്കും എന്ന് പറയുന്നപോലെ രണ്ടാം പിണറായി സർക്കാരും ചാപിള്ളയായി മാറുമോ എന്ന ചോദ്യമാണ് ഇനി പ്രസക്തം? ഏഷ്യാനെറ്റിൽ സേവനമനുഷ്ടിച്ചിരുന്നു മുതിർന്ന പത്രപ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻറെ ഒരു ലേഖനമാണ് ഇപ്പോൾ ചർച്ചയാവുന്നതും. 'മാതൃഭൂമി' ഓൺലൈനിൽ അദ്ദേഹം എഴുതിയ ലേഖനത്തെ കുറിച്ചാണ് ഇനി സംസാരിക്കുന്നത്.
1977ലെ കരുണാകരൻറെ മൃഗീയ വിജയവും പിണറായി വിജയൻ 2021ൽ നേടിയ മൃഗീയ ഭൂരിപക്ഷത്തോടെയുള്ള വിജയവും തമ്മിൽ സാമ്യമുണ്ടെന്നും ലേഖകൻ പറയുന്നു.
1977ൽ 140ൽ 111 സീറ്റുകൾ നേടി മൃഗീയ ഭൂരിപക്ഷത്തോടെ കെ. കരുണാകരൻ അന്ന് അധികാരത്തിൽ വന്നത്. എന്നാൽ ആർഇസി കോളേജിലെ രാജൻ എന്ന വിദ്യാർത്ഥിയെ കാണതായതിനെത്തുടർന്ന് അച്ഛൻ ഈച്ചരവാര്യർ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ഉടക്കിയാണ് കരുണാകരൻ സർക്കാർ താഴെ വീണത്.
അന്ന് രാജനെ മാർച്ച് 21നകം കോടതിയിൽ ഹാജരാക്കാൻ മുഖ്യമന്ത്രിയായ കരുണാകരനോട് ജസ്റ്റിസ് പി. സുബ്രഹ്മണ്യം പോറ്റി ഉത്തരവിട്ടതോടെ മറ്റ് ഗത്യന്തരമില്ലാതെ കരുണാകരൻ രാജി വെക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. കരുണാകരനെ ഒരു പാട്ടിലൂടെ കളിയാക്കിയ രാജനെ കക്കയം ക്യാമ്പിൽ ഉരുട്ടിക്കൊന്നുവെന്ന ആരോപണം ശരിവെക്കുന്നതായിരുന്നു കരുണാകരൻറെ രാജി സമർപ്പണവും.
140ൽ 99 സീറ്റ് എന്ന മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന പിണറായി സർക്കാർ ഒരു പിടി പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. ചരിത്രത്തിന് ചിലപ്പോൾ വ്യത്യസ്തമായ രീതിയിൽ ആവർത്തിക്കാനുള്ള നിഗൂഢമായ അഭിരുചിയുണ്ടെന്നും മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തിയ കരുണാകരന് 30 ദിവസത്തിനുള്ളിൽ രാജി വെക്കേണ്ടി വന്നതു പോലെ രണ്ടാം പിണറായി സർക്കാരിനും രാജിവെക്കേണ്ടി വരുമോ എന്ന ചോദ്യമാണ് അദ്ദേഹം ഇപ്പോൾ പങ്കുവയ്ക്കുന്നത്.
പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തുമെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് ഒരു മാസം മുമ്പ് പാലക്കാട് ജ്യോത്സ്യൻ പ്രവചിച്ചിരുന്നതായി ലേഖനത്തിൽ പറയുന്നു. പിണറായിയുടേയത് ശ്രേഷ്ഠജാതകമാണെന്നും കേസരിയോഗമുണ്ടെന്നും പറഞ്ഞ ജ്യോത്സ്യൻ പക്ഷെ പിണറായിക്ക് ബ്രാഹ്മണശാപം ഉള്ളതായും പ്രവചിച്ചിരുന്നു. ശബരിമലയിൽ നിന്നുള്ള ശാപമാണിത്.
ഇതിന് പരിഹാരമായി പാലക്കാട് ജ്യോത്സ്യൻ നിർദേശിച്ചിരിക്കുന്നത് ശബരിമലയിൽ നീരാഞ്ജനം എന്ന വഴിപാട് ചെയ്യണമെന്നും ഗണപതിക്ക് മുന്നിൽ തേങ്ങയുടക്കണമെന്നുമാണ്. അത് നടത്തിയാൽ ഈ ബ്രാഹ്മണശാപത്തിൽ നിന്നും സഖാവിന് ഊരിപ്പോരാം. കറ കളഞ്ഞ കമ്മ്യൂണിസ്റ്റായ പിണറായി പക്ഷെ അതിന് മുതിരുമോ?
എന്തായാലും ബ്രാഹ്മണശാപം ഫലിക്കുന്നതു പോലെ അധികാരത്തിലേറിയതിന് ശേഷം പിണറായി സർക്കാരിന് പ്രശ്നങ്ങളൾ ഒഴിഞ്ഞ നേരമില്ല. മുട്ടിൽ മരംമുറി, നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ വിചാരണ നേരിടേണ്ടി വരുന്ന സ്ഥിതിവിശേഷം, മന്ത്രി എ.കെ. ശശീന്ദ്രൻറെ ലൈംഗികാപവാദക്കേസിൽ നിന്നും എൻസിപി നേതാവിനെ രക്ഷിക്കാനുള്ള ഫോൺവിളി, കോഴിക്കോട് കരിപ്പൂർ വിമാനത്താവളം വഴിയുള്ള പാർട്ടി ഗുണ്ടകളുടെ സ്വർണ്ണക്കടത്ത്,
പാർട്ടി സഖാക്കൾ ചുക്കാൻ പിടിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന 100 കോടി തിരിമറി... എന്നിങ്ങനെ ഒന്നിനു പിന്നാലെ ഒന്നെന്നോണം എത്രയോ പ്രതിസന്ധികൾ. ഏറ്റവുമൊടുവിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സരിത്തിൻറെ കസ്റ്റംസിന് നൽകിയ മൊഴിയും പുറത്തു വന്നിരിക്കുകയാണ്-
യുഎഇയിലേക്ക് മുഖ്യമന്ത്രി തന്നെ നേരിട്ട് കോടികളുടെ ഡോളർ യുഎഇ നയതന്ത്ര ചാനലിൻറെ പരിരക്ഷയോടെ കടത്തിയിരിക്കുന്നു എന്നതാണ് സരിത്തിൻറെ വെളിപ്പെടുത്തൽ. ബ്രാഹ്മണശാപം ഉഗ്രശാപമായി മാറും മുമ്പ്, പാലക്കാട് ജ്യോത്സ്യൻ നിർദേശിച്ചതുപോലെ ശബരിമലയിൽ നീരാഞ്ജനം നടത്താനും ഗണപതിക്ക് മുൻപാകെ തേങ്ങയുടക്കാനും പിണറായി തയ്യാറാകുമോ? ഇപ്രകാരം പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.
ഡോളർ, സ്വർണ കടത്തുകേസുകളിൽ മുഖ്യമന്ത്രിയെ കുടുക്കാൻ കേന്ദ്രഏജൻസികളും തിരിച്ചടിക്കാൻ സർക്കാരും നടത്തുന്ന ശ്രമങ്ങൾ പരസ്യമായ ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതാണ് കേരളം കാണുന്നത്. കേന്ദ്ര ഏജൻസികൾക്കെതിരായി സർക്കാർ പ്രഖ്യാപിച്ച ജ്യുഡിഷ്യൽ അന്വേഷണം ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.
മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേര് പറയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിർബന്ധിച്ചെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തെങ്കിലും ഹൈക്കോടതി കേസ് റദ്ദാക്കി. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള കസ്റ്റംസ് നീക്കം.
വിദേശയാത്രയ്ക്കിടെ മുഖ്യമന്ത്രി മറന്നുവച്ച പൊതി യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെ വഴി വിദേശത്തേക്ക് എത്തിച്ചു നൽകിയെന്നും കോൺസുലേറ്റിലെ സ്കാനറിൽ പൊതി പരിശോധിച്ചപ്പോൾ അതിൽ കെട്ടുകണക്കിന് പണമായിരുന്നെന്നുമാണ് സരിത്തിന്റെ മൊഴി. സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹരികൃഷ്ണനാണ് ഈ പൊതി സരിത്തിന് കൈമാറിയതെന്നാണ് മൊഴിയിലുള്ളത്.
ഈ നോട്ടീസിന്റെ അടിസ്ഥാനത്തിൽ സരിത്ത് നൽകുന്ന മറുപടി കുറ്റപത്രത്തിന്റെ ഭാഗമാവും. അതിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ വ്യക്തതയുള്ള ആരോപണങ്ങളും തെളിവുകളുമുണ്ടെങ്കിൽ അത് കോടതിയിലെത്തും. ഇതാണ് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്നു പേർക്കും ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതായി കസ്റ്റംസ് കഴിഞ്ഞ മാർച്ചിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്റിക്ക് യു.എ.ഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കുമിടയിൽ നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും സ്വപ്ന മജിസ്ട്രേറേറ്റിനു നൽകിയ രഹസ്യമൊഴിയിലുണ്ടെന്നും കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുണ്ട്.
ഡോളർ ഇടപാടുകൾ മുഖ്യമന്ത്രിയുടെയും സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണന്റെയും നിർദേശപ്രകാരമാണെന്നും പല ഉന്നതർക്കും കമ്മിഷൻ കിട്ടിയിട്ടുണ്ടെന്നും എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാമെന്നും സ്വപ്ന വെളിപ്പെടുത്തിയതായും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, കേസിൽ നിന്ന് തലയൂരാൻ പ്രതികൾ സ്വീകരിക്കുന്ന തന്ത്രമാണിതെന്ന എതിർവാദവും ശക്തമാണ്.
https://www.facebook.com/Malayalivartha


























