ഇത്രയും പ്രതീക്ഷിച്ചില്ല... പഞ്ച്ഷീറിനെ തകര്‍ക്കാനായി പാകിസ്ഥാന്‍കാര്‍ കളിച്ച കളിയില്‍ ലോകം ഞെട്ടവെ പാകിസ്ഥാനെ ഞെട്ടിച്ച് താലിബാന്‍; എല്ലാത്തിനും കാരണം പാകിസ്ഥാന്‍, പാക് ചാരസംഘടന കുഴപ്പങ്ങളുണ്ടാക്കുന്നുവെന്ന് താലിബാന്‍ നേതാവിന്റെ രൂക്ഷവിമര്‍ശനം

അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ ഇടപെടലുകള്‍ ശക്തമാക്കുമ്പോള്‍ അവിടെ നിന്നു തന്നെ തിരിച്ചടി നേരിടുന്നു. പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി താലിബാന്‍ നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് പാകിസ്ഥാന്‍ നശിപ്പിച്ചെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി മുല്ല ഫസല്‍ പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്.
പാകിസ്ഥാന്റെ ഇടപെടല്‍ ആഗോളതലത്തില്‍ താലിബാന്റെ മതിപ്പ് നശിപ്പിച്ചു, പാക് ചാരസംഘടനയായ ഐ.എസ്.ഐ മേധാവി കുഴപ്പങ്ങളുണ്ടാക്കുന്നതായും മുല്ല ഫസല്‍ പറയുന്നു. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ് കാബൂളിലെത്തുന്നത്. ഹഖാനി, ക്വറ്റഷൂര എന്നിവയെ സര്‍ക്കാരിലേക്ക് നിര്‍ദേശിച്ച ഐ.എസ്.ഐയുടെ നടപടിയെയും മുല്ല ഫസല്‍ വിമര്‍ശിച്ചു. താജിക്, ഉസ്‌ബെക് തുടങ്ങി അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനാണ് താലിബാന്‍ ശ്രമിച്ചത്. എന്നാല്‍ പാക് ചാരമേധാവിയുടെ ഇടപെടല്‍ എല്ലാം തകര്‍ത്തതായും മുല്ല ഫസല്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം 9/11 ഭീകരാക്രമണ വാര്‍ഷിക ദിനത്തില്‍ ഇടക്കാല സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനുള്ള നീക്കം താലിബാന്‍ ഉപേക്ഷിച്ചിരുന്നു. ഇന്നലെ നടത്താനിരുന്ന ഇടക്കാല സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങാണ് സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താലിബാന്‍ റദ്ദാക്കിയത്. താലിബാന്റെ സാംസ്‌കാരിക കമ്മീഷന്‍ അംഗമായ ഇനാമുള്ള സമാംഗാനിയാണ് ചടങ്ങ് റദ്ദാക്കിയ വിവരം അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റദ്ദാക്കി. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാന്‍ ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ ഇതിനോടകം പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഇനാമുള്ള പറഞ്ഞു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സ്‌റ്റെപംബര്‍ 11ന് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ച് പാകിസ്ഥാന്‍, ചൈന, റഷ്യ, ഇറാന്‍, , ഖത്തര്‍, എന്നീ രാജ്യങ്ങളെ ക്ഷണിച്ചിരുന്നു. 9/11 വാര്‍ഷികത്തില്‍ സത്യപ്രതിജ്ഞ നടത്തുന്നത് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളും പുതിയ സര്‍ക്കാരിനും ഇടയിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കില്ലെന്നും റഷ്യ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
താലിബാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് മുന്‍ നിശ്ചചിച്ച പ്രകാരം നടത്തിയാല്‍ അത് മനുഷ്യത്വമില്ലായ്മയായി കണക്കാക്കുമെന്ന് യുഎസും സഖ്യകക്ഷികളും ഖത്തറിനെ അറിയിച്ചിരുന്നു. താലിബാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ ഖത്തര്‍ തന്നെയാണ് താലിബാനെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് വിവരം.
താലിബാന്‍ ഭരണകൂടത്തിന്റെ ആഗോള അംഗീകാരത്തിന്റെ സാദ്ധ്യതകളെ ഇത്തരമൊരു നീക്കം സാരമായി ബാധിക്കുമെന്ന തിരിച്ചറിവാണ് സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കാന്‍ താലിബാനെ പ്രേരിപ്പിച്ചത്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്ത് ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് താലിബാന്‍ സത്യപ്രതിജ്ഞ റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അഫ്ഗാന്‍ മണ്ണില്‍ നിന്ന് യു.എസ് സേനാപിന്മാറ്റം പൂര്‍ത്തിയായതിന് പിന്നാലെ ഏറെ ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് താലിബാന്‍ നേതൃത്വം ഇടക്കാല സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പ്രഖ്യാപിച്ച മുഹമ്മദ് ഹസന്‍ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറിന്റെ ഭാഗമായ 33 മന്ത്രിമാരില്‍ നിരവധി പേര്‍ പേര്‍ യു.എന്‍, യു.എസ് ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
https://www.facebook.com/Malayalivartha


























