Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മോദി ഷാ ഷോ തുടരുന്നു... ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജി വച്ചതിനു പിന്നാലെ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ച സജീവമാകുന്നു; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് സാധ്യതയേറുന്നു; മോദിയുടേയും അമിത് ഷായുടേയും മനസിലിരിപ്പറിയാതെ നേതാക്കള്‍

12 SEPTEMBER 2021 11:38 AM IST
മലയാളി വാര്‍ത്ത

ലക്ഷദ്വീപില്‍ വലിയ പരിഷ്‌ക്കാരങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന് മറ്റൊരു യോഗം വന്നെത്തുമോ എന്നറിയാന്‍ ഇനി കുറച്ച് നാള്‍ മാത്രം മതി.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി രാജി വച്ചതിനു പിന്നാലെ ആ സ്ഥാനത്തേക്ക് എത്തുന്ന നേതാവ് ആരായിരിക്കുമെന്ന തിരക്കുപിടിച്ച ചര്‍ച്ച ബി.ജെ.പിക്കുളളിലും പുറത്തും ചൂട് പിടിക്കുകയാണ്. മുഖ്യമന്ത്രി പട്ടികയിലേക്ക് പരിഗണിക്കാന്‍ സാദ്ധ്യതയുളളവരുടെ പേരുകള്‍ ഇതിനോടകം ദേശീയ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടുകഴിഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാര്‍, ലക്ഷദ്വീപിലെ വിവാദ ഭരണാധികാരി പ്രഫുല്‍ ഖോഡ പട്ടേല്‍, സംസ്ഥാന കൃഷി മന്ത്രി ആര്‍സി ഫല്‍ദു എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.എല്‍.എ അല്ലാത്ത ഗുജറാത്തിയും പരിഗണിക്കപ്പെടാമെന്നും ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ, ലക്ഷദ്വീപ്, ദാദ്ര, നാഗര്‍ ഹവേലി, ദാമന്‍, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ പ്രധാന മത്സരാര്‍ത്ഥികളിലുണ്ടെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. അടുത്തിടെ ലക്ഷദ്വീപില്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ വിവാദമായിരുന്നു. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാല, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇരുവരും പട്ടേല്‍ അഥവാ പട്ടീദാര്‍ സമുദായത്തില്‍ പെട്ടവരാണ്.

പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെയും സംസ്ഥാന കൃഷി മന്ത്രി ആര്‍.സി. ഫല്‍ഡുവിന്റെയും പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി പറയപ്പെടുന്നു. പട്ടേല്‍, പര്‍ഷോത്തം രൂപാല, മാണ്ഡവ്യ എന്നിവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുക്കുന്നതിനാല്‍ ആരാണ് മുഖ്യമന്ത്രി എന്ന് പറയാന്‍ കഴിയില്ല എന്ന് ഒരു പാര്‍ട്ടി നേതാവ് പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഗവര്‍ണര്‍ ആചാര്യ ദേവ്‌റത്തിനു മുന്നില്‍ രാജിക്കത്ത് സമര്‍പ്പിച്ച രുപാനി രാജിക്ക് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. കുറച്ചു ദിവസങ്ങളായി ഗുജറാത്ത് മന്ത്രിസഭയെ ചുറ്റിപറ്റി ബി.ജെ.പിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ രാജി തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. രാജിയുടെ കാരണം അന്വേഷിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് ബി.ജെ.പിയില്‍ നേതൃമാറ്റം സര്‍വസാധാരണമാണെന്നായിരുന്നു രുപാനിയുടെ മറുപടി.

ഗുജറാത്ത് ജനതയെ സേവിക്കാന്‍ അവസരം നല്‍കിയ ബി.ജെ.പി നേതൃത്വത്തിന് നന്ദി പറഞ്ഞ രുപാനി എന്നാല്‍ രാജിവയ്ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി. കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയാണെന്നും അത് വളരെ ദീര്‍ഘമായ ഒരു കാലയളവാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനു കീഴില്‍ താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ഗുജറാത്ത് ജനത ബി.ജെ.പിയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ താന്‍ അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരാണെന്നും രാജി സമര്‍പ്പിച്ച ശേഷം രുപാനി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (7 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (7 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (8 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends