ദിവസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ കുടുംബത്തിന്റെ അത്താണിയായിരുന്ന മകൻ മരിച്ച ആഘാതം വിട്ടുമാറും മുമ്പ് മാതാപിതാക്കൾക്ക് കാണ്ടേണ്ടിവന്നത് മരുമകളുടെ മൃതദേഹം:- പോത്തൻകോട് ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് യുവതി പാറക്കുളത്തില്‍ ആത്മഹത്യ ചെയ്തു

പോത്തൻകോട് പ്ലാമൂട് ചിറ്റിക്കര പാറക്കുളത്തിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശിനി മിഥുന (22) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് യുവതി പാറക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് പോലീസ്.
രാവിലെയാണു മിഥുനയുടെ മൃതദേഹം കണ്ടെത്തിയ സമീപവാസികൾ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. മുട്ടത്തറയിലുണ്ടായ വാഹനാപകടത്തിലാണ് ഭർത്താവ് സൂരജ് കൊല്ലപ്പെട്ടത്. വാഹനാപകടത്തില്‍ സൂരജ് മരിച്ച് എട്ടാം ദിവസമാണ് മിഥുനയെ പാറക്കുളത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പ്ലാമൂട് ചിറ്റിക്കര പാറ കുളത്തില്‍ ഇന്ന് രാവിലെ ഏഴുമണിയോടെ സമീപ വാസികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ കാണാനില്ലാത്തിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെയിലൂര്‍ കന്നുകാലിവനം സ്വദേശിനിയാണ് മിഥുന.
രണ്ടുവർഷം മുമ്പായിരുന്നു മിഥുനയും സൂരജും വിവാഹിതരായത്. സെപ്തംബര്‍ 5ന് ഞായറാഴ്ച രാവിലെ എട്ടരയോടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ ഭാര്യയെ തിരുവല്ലത്തെ നഴ്‌സിംഗ് സ്കൂളിലാക്കിയശേഷം തിരികെ പോത്തന്‍കോട്ടുള്ള വീട്ടിലേക്കു മടങ്ങുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് സൂരജ് മരിച്ചത്.
ആറ്റിങ്ങല്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് സൂരജിന്റെ ബൈക്കില്‍ ഇടിക്കുകയും കാര്‍ ബൈപ്പാസിലെ ഡിവൈഡറിലേക്കു പാഞ്ഞുകയറി മറിയുകയുമായിരുന്നു. ബൈക്ക് 100 മീറ്ററോളം നിരങ്ങി നീങ്ങി. കാറിന്റെ ഒരു വശം പൂർണമായും തകർന്നു.
ഇടിയുടെ ആഘാതത്തില്‍ സൂരജിന്റെ ഇടതുകൈ അറ്റു തെറിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടകളിൽ പായ്ക്കറ്റ് ഫുഡുകൾ മിനിലോറിയിൽ എത്തിക്കുന്ന ജോലിചെയ്താണ് സൂരജ് കുടുംബം പോറ്റിയിരുന്നത്.
ഇറങ്ങിയോടിയ കാർ യാത്രക്കാരെ ജനക്കൂട്ടം പിന്തുടർന്നു പിടികൂടി തടഞ്ഞുവച്ചു പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ആറ്റിങ്ങൽ മൂന്നുമുക്ക് സ്വദേശി ബ്രൗൺ(52), സഹോദരങ്ങളായ ബിനു രാജു(36), വിമൽ രാജു(33) എന്നിവരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് പുറപ്പെട്ട മകനെയോർത്ത് സങ്കടമടക്കാനാകാതെ കരഞ്ഞ സൂരജിന്റെ അച്ഛന്റെ മുഖം വിങ്ങലായി നിൽക്കുന്നതിനിടയിലായിരുന്നു മരുമകളുടെ ആത്മഹത്യയും.
പോത്തൻകോട് അയിരൂപ്പാറ പാറവിളാകത്ത് സൂര്യ ഭവനിൽ സുനിൽകുമാറിന്റെയും മോളിയുടെയും രണ്ടാമത്തെ മകനാണ് സൂരജ്. കടകളിൽ പായ്ക്കറ്റ് ഫുഡുകൾ മിനിലോറിയിൽ എത്തിക്കുന്ന ജോലിചെയ്താണ് സൂരജ് കുടുംബം പോറ്റിയിരുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സൂരജ്.
https://www.facebook.com/Malayalivartha


























