കണ്ണൂരിൽ വീട്ടിലെ അടുക്കളയിൽ കണ്ടത് ഭയാനകമായ കാഴ്ച! പക്ഷെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പെരുമ്പാമ്പ് ശുചിമുറിയിലേക്ക് കയറി! പിന്നാലെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ... അഞ്ച് മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ പാമ്പിനെ പൊക്കി വനംവകുപ്പ്

കണ്ണൂരിലെ എരട്ടേങ്ങലിലാണ് വളരെ ഭയാനകമായ വാർത്ത പുറത്ത് വന്നത്. വീട്ടിനകത്തെ ശുചിമുറിയിലെ ക്ലോസറ്റിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. അടുക്കളയിലെ വർക്ക് ഏരിയയിലാണ് ആദ്യം പാമ്പിനെ കണ്ടത്.
അവിടെനിന്ന് പാമ്പ് ശുചിമുറിയിലേക്ക് കയറുകയായിരുന്നു. സംഭവം അറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലായി. വീട്ടുകാർ ഉടനെ വനംവകുപ്പ് റെസ്ക്യൂ ടീമിനെ വിവരമറിയിച്ചു. റെസ്ക്യൂ ടീം അംഗമായ ഷിജി അഞ്ച് മണിക്കൂറോളം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് പാമ്പിനെ പിടികൂടിയത്.
ക്ലോസറ്റിൽ നിന്ന് ഡ്രെയ്ൻ പൈപ്പിനുള്ളിലേക്ക് ഇറങ്ങിയ പാമ്പിനെ, മാൻ ഗഹോൾ തുറന്ന് അതിലൂടെ ഹോസ് പൈപ്പ് ഉപയോഗിച്ച് വെള്ളമടിച്ച് തിരിച്ച് ക്ലോസറ്റിലേക്ക് എത്തിച്ച് അവിടെനിന്നാണ് പുറത്തെടുത്തത്. പിടികൂടിയ പാമ്പിനെ പിന്നീട് കണ്ണവം വനംമേഖലയിലേക്ക് തുറന്നുവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























