നിപയില്‍ കൂടുതല്‍ ആശ്വാസം... സമ്പര്‍ക്കപ്പട്ടികയിലെ 15 പേരുടെ സാംപിളുകള്‍ കൂടി നെഗറ്റീവ്

നിപയില്‍ കൂടുതല്‍ ആശ്വാസം. സമ്പര്‍ക്കപ്പട്ടികയിലെ 15 പേരുടെ സാംപിളുകള്‍ കൂടി നെഗറ്റീവ്.
ഇതുവരെ പരിശോധിച്ച 123 സാംപിളുകളും നെഗറ്റീവാണ്. ഹൈറിസ്കിലുള്ള ആളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരും. നിരീക്ഷണം ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
നേരത്തെ സമ്പര്‍ക്കത്തിലുള്ള 20 പേരുടെ പരിശോധാനാ ഫലവും നെഗറ്റീവായിരുന്നു. എന്‍ഐവി പുനെയില്‍ രണ്ടെണ്ണവും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 18 സാംപിളുകളുമാണ് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.
കൂടാതെ ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗങ്ങളുടെ സാംപിളുകളും നെഗറ്റീവായി. ഇവിടെ നിന്ന് ശേഖരിച്ച വവ്വാലുകള്‍, ആടുകള്‍ എന്നിവയുടെ സാംപിളുകളാണ് നെഗറ്റീവായത്.
https://www.facebook.com/Malayalivartha


























