ഗുരുവായൂർ ക്ഷേത്രത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ പാവപ്പെട്ട സെക്യൂരിറ്റി ജീവനക്കാരെ ബലിയാടാക്കി; മോഹൻലാൽ പറഞ്ഞിട്ടല്ല കാർ ക്ഷേത്രത്തിന് സമീപത്ത് കയറ്റിയത്, മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം, ജീവനക്കാരുടെ വാക്കുകൾ അഡ്മിനിസ്ട്രേറ്റർ മുഖവിലയ്ക്കെടുക്കില്ലെന്ന് സൂചന

ഗുരുവായൂർ ക്ഷേത്രത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ പാവപ്പെട്ട സെക്യൂരിറ്റി ജീവനക്കാരെ ബലിയാടാക്കിയതായി ആരോപണം. രവി പിള്ളയുടെ വിവാഹത്തിനെത്തിയ മോഹൻലാലിൻ്റെ കാർ ഗുരുവായൂർ ക്ഷേത്രത്തിന് സമീപം കടത്തിവിടാൻ അനുവദിച്ചതാണ് വിവാദമായത്. മോഹൻലാൽ പറഞ്ഞിട്ടല്ല കാർ ക്ഷേത്രത്തിന് സമീപത്ത് കയറ്റിയത്. ദേവസ്വം അംഗങ്ങളായ മൂന്ന് പേർ ലാലിനൊപ്പമുണ്ടായിരുന്നു. കൂടാതെ ക്ഷേത്രത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. എന്നാൽ ക്ഷേത്രത്തിൻ്റെ ഭരണപരമായ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റർ ലാലിനൊപ്പമുണ്ടായിരുന്നില്ല.
ക്ഷേത്ര ദർശനത്തിനെത്തിയ മോഹൻലാലിന്റെ കാർ നടയ്ക്കു മുന്നിലേക്ക് കൊണ്ടുവരാൻ ഗേറ്റ് തുറന്നു കൊടുത്ത സെക്യൂരിറ്റി ജീവനക്കാർക്കാണ് അഡ്മിനിസ്ട്രേറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്ത് കാരണത്താലാണ് മോഹൻലാലിൻ്റെ കാർ മാത്രം പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കണം. മൂന്ന് സുരക്ഷ ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനും അഡ്മിനിസ്ട്രേറ്റർ നിർദേശം നൽകി.
അതേസമയം മൂന്നു ഭരണ സമിതി അംഗങ്ങൾ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. ജീവനക്കാരുടെ വാക്കുകൾ അഡ്മിനിസ്ട്രേറ്റർ മുഖവിലയ്ക്കെടുക്കില്ലെന്നാണ് സൂചന. എന്നാൽ മോഹൻലാലിന് ഒപ്പമുണ്ടായിരുന്ന ബോർഡ് അംഗങ്ങൾ ഗേറ്റ് തുറന്ന് കൊടുക്കാൻ ആവശ്യപ്പെട്ടെന്ന് ഇനി സമ്മതിക്കില്ല. അവർ തങ്ങൾക്ക് വാക്കാൽ നിർദ്ദേശം നൽകിയെന്നാണ് സെക്യൂരിറ്റി ജീവനക്കാരിൽ നിന്നും അറിയാൻ സാധിക്കുന്നത്.
മോഹൻലാൽ നിയമങ്ങൾ യഥാവിധി അനുസരിക്കുന്നയാളാണ്. പുതിയ വിവാദം അദ്ദേഹത്തെ മാനസികമായി തളർത്തിയിട്ടുണ്ട്. എത്ര ദൂരം വേണമെങ്കിലും നടന്നു ചെല്ലാൻ അദ്ദേഹം തയ്യാറായിരുന്നു. ഒരിടത്തും തൻ്റെ പ്രതാപമോസ്വാധീനിക്കുമോ പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. ഇ നി തയ്യാറാവുകയുമില്ല. സൂക്ഷിച്ചും കണ്ടുമാണ് തദ്ദേഹത്തിൻ്റെ നീക്കങ്ങൾ. എന്നാൽ രാജാവിനെക്കാളും രാജഭക്തി കാണിക്കുന്ന ദേവസ്വം അധികാരികളാണ് അദ്ദേഹത്തെ വിവാദത്തിലാക്കിയത്.
ഗുരുവായൂരിൽ കർശനമായ നിയമങ്ങളാണുള്ളത്.മുമ്പ് ഒരു ഹൈക്കോടതി ജഡ്ജിയുടെ മകൻ്റെ വിവാഹത്തിനെത്തിയ അഹിന്ദുക്കളായ ഹൈക്കോടതി ജഡ്ജിമാർക്ക് ക്ഷേത്രത്തിൻ്റെ ഉടമസ്ഥതതയിലുള്ള ശ്രീവത്സം ഗസ്റ്റ് ഹൗസിൽ മുറി അനുവദിക്കാൻ ദേവസ്വം തയ്യാറായില്ല.ഒടുവിൽ വ രൻെറ പിതാവായ ജഡ്ജിയുടെ പേരിൽ മുറി ബുക്ക് ചെയ്ത് മറ്റുള്ളവർക്ക് നൽകുകയായിരുന്നു.
രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് നടത്തിയ ഒരുക്കങ്ങൾക്കെതിരെ ഹൈക്കോടതി ഇടപെട്ടിരുന്നു. രവി പിള്ളയെന്ന് കേട്ടപ്പോൾ ദേവസ്വം പ്രമാണിമാർ പേടിച്ചു പോയി. കോടതി ഇടപെടലിൽ അസ്വാഭാവികതയില്ല.എന്നാൽ അഡ്മിനിസ്ട്രേറ്ററുടെ ഇടപെടലാണ് വിവാദമായത്. അഡ്മിനിസ്ട്രേറ്ററുടെ നടപടിയാണ് വിവാദമായത്. വേണമെങ്കിൽ അദ്ദേഹത്തിന് രഹസ്യമായി തൻ്റെ ഭരണപരമായ ചുമതല നിർവഹിക്കാമായിരുന്നു.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കടകംപള്ളി സുരേന്ദ്രൻെറ ഭാര്യ നാലമ്പലത്തിൽ കയറിയത് വിവാദമായിരുന്നു.എന്നാൽ പിന്നീട് അത് ഒതുക്കി. അതേ സമയം ഗുരുവായൂരിലെ ദേവസ്വം സെക്യൂരിറ്റികാർ മോശക്കാരല്ല. അവർക്ക് സാധാരണക്കാരെ കാണുമ്പോൾ പിടിച്ചു തള്ളാനും തല്ലി താഴെയിടാനുമൊക്കയാണ് താൽപര്യം. ഇ തിൻ്റെ പേരിൽ പലവട്ടം ജീവനക്കാർ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























