Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

8 ഇഞ്ച് മോർട്ടാർ ഇന്ത്യയിൽ വീണപ്പോൾ, പാകിസ്ഥാന്റെ നെഞ്ചിൽ വെടിപൊട്ടിച്ച ഭരണകൂടമാണ്! ബിഷപ്പിന് പിന്തുണയുമായി നടൻ കൃഷ്ണകുമാർ... ഭാരതത്തിന്റെ അഭിമാനപുത്രൻ നരേന്ദ്ര മോദി

12 SEPTEMBER 2021 04:12 PM IST
മലയാളി വാര്‍ത്ത

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവനയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ നിരവധി പേരാണ് ബിഷപ്പ് കല്ലറങ്ങാട്ടിന് പിന്തുണയുമായി രംഗത്തെത്തിയത്. അതിൽ ഏറ്റവും ഒടുവിലായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് നടൻ കൃഷ്ണകുമാറാണ്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞതാണ് ധര്‍മ്മം. അദ്ദേഹത്തിന്റെ പ്രസ്താവനയല്‍ എവിടെയാണ് മത തീവ്രത. ലോകം മുഴുവന്‍ വരും തലമുറകളെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നില്‍ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശമായിരുന്നു പാലാ ബിഷപ്പിന്റെതെന്ന് കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

സ്വന്തം നേട്ടങ്ങള്‍ക്കായി പണ്ട് മതത്തിന്റെ പേരില്‍ രാജ്യത്തെ വെട്ടിമുറിച്ചു. ഇന്നും അത്തരം ചിന്തകളുമായി ശത്രു മനോഭാവം വെച്ച് പുലര്‍ത്തുന്ന ചൈനയുടെയും പാക്കിസ്ഥാന്റെയും ചില്ലറവാങ്ങി, വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനായി പിതാവിനേയും സഭയേയും വളഞ്ഞിട്ടാക്രമിക്കുന്ന ചില ഭരണ പ്രതിപക്ഷ നേതാക്കള്‍ ഒന്ന് മനസ്സിലാക്കുക. ഇന്ന് രാജ്യം ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള നരേന്ദ്രമോദിയാണ്. എട്ട് ഇഞ്ച് മോര്‍ട്ടാര്‍ ഇന്ത്യയില്‍ വീണപ്പോള്‍ 80 കിലോമീറ്റര്‍ അകത്തു കയറി പാക്കിസ്താന്റെ നെഞ്ചില്‍ വെടിപൊട്ടിച്ച ഭരണകൂടമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്...

ഇത് ധർമ്മവും ആധർമ്മവും തമ്മിലുള്ള യുദ്ധമാണ്... പാലാ ബിഷപ്പ് അഭിവന്ദ്യ പിതാവ് ശ്രി ജോസഫ് കല്ലറങ്ങാട്ടു പറഞ്ഞത് ധർമ്മം. എന്നും ധർമ്മത്തിന്റെ കൂടെയാണ് ഭാരതീയർ നിന്നിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെ. പിതാവ് പറഞ്ഞതാണ് ശരി. അദ്ദേഹത്തിന്റെ വാക്കുകളിൽ എവിടെ ആണ് മതതീവ്രത. ലോകം മുഴുവൻ വരും തലമുറകളെ കാർന്നു തിന്നുന്ന മയക്കുമരുന്നിൽ നിന്നും യുവാക്കളേയും, അവരുടെ മാതാപിതാക്കളേയും മുന്നറിയിപ്പിലൂടെ ചതിക്കുഴിയിൽ വീഴാതിരിക്കാനുള്ള ഒരു നല്ല സന്ദേശം.

ഇത് ഹിന്ദുവായ എനിക്കും എന്റെ കുടുംബത്തിനും സ്വീകരിക്കാവുന്ന സന്ദേശം. നന്മ ചിന്തിക്കുന്ന ആർക്കും സ്വീകരിക്കാം. വേണ്ടാത്തവർക്ക് വിട്ടുകളയാം. പക്ഷെ ഒരു നല്ല കാര്യം പറഞ്ഞതിന്റെ പേരിൽ, ഒരു വിഭാഗം അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു, സമൂഹത്തിൽ ഭയം സൃഷ്ടിച്ചു സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കാൻ നടത്തുന്ന നീക്കത്തെ മുളയിലേ നുള്ളിക്കളയണം. രാജ്യസനേഹികളായ ഓരോ പൗരന്മാരും ഇത് തിരിച്ചറിയുക.

പിതാവിന്റെ നല്ല സന്ദേശത്തെ പിന്തുണക്കുക, പ്രതികരിക്കുക. സ്വന്തം നേട്ടങ്ങൾക്കായി പണ്ട് മതത്തിന്റെ പേരിൽ രാജ്യത്തെ വെട്ടിമുറിച്ചു. ഇന്നും അത്തരം ചിന്തകളുമായി ശത്രു മനോഭാവം വച്ചുപുലർത്തുന്ന ചൈനയുടെയും പാകിസ്ഥാന്റെയും ചില്ലറവാങ്ങി, വോട്ട് ബാങ്കുകളെ സുഖിപ്പിക്കാനായി പിതാവിനേയും സഭയേയും വളഞ്ഞിട്ടാക്രമിക്കുന്ന ചില ഭരണ പ്രതിപക്ഷ നേതാക്കൾ ഒന്ന് മനസിലാക്കുക.

ഇന്നു ഇന്ത്യ ഭരിക്കുന്നത് 56 ഇഞ്ച് നെഞ്ച് വലിപ്പം ഉള്ള, ചങ്കൂറ്റമുള്ള ഭരതത്തിന്റെ അഭിമാനപുത്രൻ ശ്രീ നരേന്ദ്ര മോദിയാണ്. 8 ഇഞ്ച് മോർട്ടാർ ഇന്ത്യയിൽ വീണപ്പോൾ 80 കിലോമീറ്റർ അകത്തു കയറി പാകിസ്താന്റെ നെഞ്ചിൽ വെടിപൊട്ടിച്ച ഭരണകൂടമാണ്.

വിശ്വസിച്ച് കൂടെ ജീവിക്കുന്ന ദേശസനേഹികളായ ഭാരതീയ സഹോദരങ്ങൾക്ക്, അത് ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ ആരുമാകട്ടെ, അവരുടെ വിഷമ ഘട്ടങ്ങളിൽ, എന്ത് ത്യാഗം സഹിച്ചായാലും കൂടെ നിന്ന് സഹായിക്കും. സംരക്ഷിക്കും. ഒന്നോർക്കുക ദേവന്മാരുള്ളിടത്തു അസുരന്മാർ വരും.

തുടക്കത്തിൽ അസുരന്മാർക്ക് ചെറു വിജയവുമുണ്ടാകും. പക്ഷെ അന്തിമ വിജയം എപ്പോഴും ദേവന്മാർക്കുള്ളതാണ്. ധർമ്മം ജയിക്കും... ധർമ്മമേ ജയിക്കാവു. ഇന്നു ഞായറാഴ്ച. പിതാവിന്റെ നന്മ നിറഞ്ഞ പ്രവർത്തികൾക്ക് ശക്തി പകരാനാവട്ടെ ഇന്നത്തെ പ്രാർത്ഥന. ജയ് ഹിന്ദ്.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (7 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (8 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (8 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (8 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (8 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (8 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (8 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (9 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (9 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (10 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (14 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (14 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (14 hours ago)

Malayali Vartha Recommends