നാർക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം;മുൻപ് ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോൾ അവജ്ഞയോടെ തള്ളി കളഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ നിന്ന് പെൺകുട്ടികൾ സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും തീവ്രവാദപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പോയത് മറക്കരുത്; കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂർണ്ണമായും നിർജീവമായിരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രൻ

നാർകോട്ടിക് ജിഹാദെന്ന ബിഷപ്പിന്റെ ആരോപണം വമ്പൻ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ഗൗരവകരമായ കാര്യങ്ങളാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അവർ അറിയിച്ചിരിക്കുന്നത്. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :
നാർക്കോട്ടിക് ജിഹാദെന്ന ഗുരുതര ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. മുൻപ് ലവ് ജിഹാദിനെ കുറിച്ച് സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോൾ അവജ്ഞയോടെ തള്ളി കളഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ നിന്ന് പെൺകുട്ടികൾ സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും തീവ്രവാദപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പോയത് മറക്കരുത്.
കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂർണ്ണമായും നിർജീവമായിരിക്കുകയാണ്. അന്യസംസ്ഥാന പോലീസും NIA യും കേരളത്തിൽ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടും ചെറുവിരലനാക്കാൻ കഴിയാത്ത കേരള പോലീസിനു വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാൻ സിറ്റിംഗ് ജഡ്ജ് അധ്യക്ഷനായി ജുഡീഷ്യൽ അന്വേഷണം നടത്താൻ പിണറായി വിജയൻ തയ്യാറാകണം.
അതിന് തയ്യറാകാതെ ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎം എൽഡിഎഫ് പിരിച്ചുവിട്ട് എൻഡിഎഫിൽ ലയിക്കുന്നതാണ് ഉചിതമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇതേ വിഷയത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സന്ദീപ് ജി വാര്യർ രംഗത്തുവന്നിരുന്നു.
പാലാ ബിഷപ്പിനെതിരായി തെളിവു കൊണ്ടുവാ എന്ന് ആർത്തട്ടഹസിക്കുകയാണ് കേരളത്തിലെ ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും എന്ന് അദ്ദേഹം പറഞ്ഞു. നാർക്കോ ജിഹാദ് എന്നതിന് തെളിവെവിടെ എന്നാണ് ചോദ്യം .
നാർക്കോ ജിഹാദ് ഒരു യഥാർത്ഥ്യമാണ്. കേരളത്തിൽ ഭീകര സംഘടനകൾ അതു പ്രയോഗവൽക്കരിച്ചിട്ടുണ്ടോ എന്നത് മാത്രമാണ് അന്വേഷിക്കേണ്ടതെന്നും സന്ദീപ് ജി വാരിയർ ചൂണ്ടിക്കാട്ടുന്നു. കേരളം ആഗോള ജിഹാദി ഭീകരതയുടെ ഒരു കണ്ണിയാണെന്നതിന് ആവശ്യത്തിലധികം തെളിവുകൾ ഉള്ള സ്ഥിതിക്ക് , ഈ ഒരു യുദ്ധ തന്ത്രം മാത്രമായി അവർ കേരളത്തിൽ പരീക്ഷിക്കുന്നില്ല എന്ന് എങ്ങനെ പറയും ?
ജിഹാദി ഭീകര സംഘടനയായ ഹിസ്ബുല്ല നാർക്കോ ജിഹാദ് നടത്തുന്നതായി സൗദി ടി വി ചാനലായ അൽ അറബിയയുടെ രണ്ടു വർഷം പഴയ റിപ്പോർട്ട് തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 1994 സപ്തംബർ 12ന് വാഷിംഗ്ടൺ പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ നവാസ് ഷരീഫ് , പാക് ഐ എസ് ഐ , മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.
സിഐഎയുടെ "Heroin in Pakistan, sowing the wind" എന്ന റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കുന്നു . മയക്കുമരുന്ന് നൽകിയുള്ള പ്രവർത്തനം തങ്ങളുടെ 'ദേശീയ താൽപ്പര്യമാണ് ' എന്നാണ് ജനറൽ സിയാവുൾ ഹഖ് അടക്കമുള്ള പാക്ക് ഭരണാധികാരികൾ വിശ്വസിച്ചിരുന്നത് .
പഞ്ചാബിലെ യുവത്വത്തെ നശിപ്പിക്കാനും ഇന്ത്യക്കെതിരെ അവരെ ഉപയോഗിക്കാനും പാക്കിസ്ഥാൻ മയക്കുമരുന്ന് അതിർത്തിക്കിപ്പുറത്തേക്ക് അയക്കുന്നത് എത്രയോ റിപ്പോർട്ടുകളായി പുറത്തു വന്നിരിക്കുന്നു. പാക്കിസ്ഥാൻ മയക്കുമരുന്നു കൊണ്ട് ഇന്ത്യക്കെതിരായി നടത്തുന്നത് നാർക്കോ ജിഹാദല്ലെങ്കിൽ മറ്റ് എന്താണെന്നും സന്ദീപ് ജി വാരിയർ ആരോപിക്കുന്നു.
ഒന്നാന്തരം മത വിശ്വാസികളായ താലിബാൻ ഒപ്പിയം ട്രേഡ് നടത്തുന്നതിനെ നാർക്കോ ജിഹാദ് എന്നല്ലേ വിളിക്കേണ്ടത്. ആഗോള ജിഹാദി ഭീകര സംഘടനകൾ മയക്കുമരുന്ന് തീവ്രവാദ ഫണ്ടിംഗിനും ശത്രുപക്ഷത്തുള്ള യുവത്വത്തെ നശിപ്പിക്കാനുമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലേക്ക് മാത്രമായി ആ സ്ട്രാറ്റജി ഉപയോഗിക്കുന്നതിന് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് പാലാ ബിഷപ്പിനെതിരായി ഉറഞ്ഞു തുള്ളുന്നവർ തന്നെയാണ് വ്യക്തമാക്കേണ്ടത്.
നാർകോ ജിഹാദ് എന്ന പദം ആദ്യമായാണ് കേൾക്കുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത് . എനക്കറിയില്ല എന്നത് വേദവാക്യമായി ഉപയോഗിക്കുന്ന മുഖ്യമന്ത്രി , ജിഹാദി ഭീകരവാദവുമായി ബന്ധപ്പെട്ട് എന്താണ് അറിയാറുള്ളത് ? കേരളത്തിൽ ഐഎസ് സ്ളീപ്പർ സെല്ലുകൾ ഉണ്ട് എന്ന ലോക് നാഥ് ബെഹ്റയുടെ വെളിപ്പെടുത്തൽ വന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് എനക്കറിയില്ല എന്നായിരുന്നില്ലേ ?
പറഞ്ഞ് നാവ് വായിലേക്കിടും മുമ്പ് അദ്ദേഹത്തിൻ്റെ നാടായ കണ്ണൂരിൽ നിന്നു തന്നെ പെൺകുട്ടികളടങ്ങുന്ന ഐ എസ് സ്ളീപ്പിംഗ് സെല്ലിനെ എൻഐഎ തൂക്കുകയും ചെയ്തല്ലോ .
നാർക്കോ ജിഹാദിന് തെളിവ് ചോദിക്കുന്നവർ ഒരു കാര്യം വ്യക്തമാക്കണം നാർക്കോ ജിഹാദ് കേരളത്തിൽ ഇല്ല എന്നാണോ നാർക്കോ ജിഹാദേ ഇല്ല എന്നാണോ നിങ്ങളുടെ വാദം ? സത്യം പറയുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് ജിഹാദികളും ജിഹാദി അപ്പോളജിസ്റ്റുകളും കരുതുന്നത് . ആ പരിപ്പൊന്നും പുതിയ ഇന്ത്യയിൽ വേവില്ല എന്നേ പറയാനുള്ളൂവെന്നും സന്ദീപ് ജി വാര്യർ പറഞ്ഞു.
https://www.facebook.com/Malayalivartha
























