ഹോണ്ട കാറിലെത്തി കോവിഡ് പരിശോധന നടത്തണമെന്ന് 12 വയസ്സുകാരിയോട് യുവാക്കൾ; കുതറി ഓടിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വാമനപുരം പൂവത്തൂരിൽ 12 വയസ്സുകാരിയെ കാറില് തട്ടിക്കൊണ്ടുപോകാന് ശ്രമം നടന്നതായി പരാതി നൽകി ബന്ധുക്കൾ.
ശനിയാഴ്ച ഉച്ചയോടെയാണ് കടയില് പോയി മടങ്ങുകയായിരുന്ന പ്രദേശവാസിയായ പെണ്കുട്ടിയെ ഹോണ്ട കാറിലെത്തിയ ചിലര് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
ആരോഗ്യപ്രവര്ത്തകരാണെന്നും കോവിഡ് പരിശോധന നടത്തണമെന്നും പറഞ്ഞ് കാറിനടുത്തേക്ക് വിളിക്കുകയായിരുന്നു.
എന്നാല് ഇവരുടെ പെരുമാറ്റത്തില് സംശയം തോന്നിയ പെണ്കുട്ടി കുതറി ഓടുകയും വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയുമായിരുന്നു.
തുടര്ന്ന് ബന്ധുക്കള് വെഞ്ഞാറമൂട് പൊലീസില് പരാതി നല്കി. പൊലീസ് സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള് ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
കാറിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
https://www.facebook.com/Malayalivartha