സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന പോലിസുകാർ ഇനി മുതൽ ജാഗ്രതൈ!! ഇല്ലെങ്കിൽ അനുഭവിക്കാൻ പോകുന്നത് വൻ ആപത്ത്; നിർദ്ദേശവുമായി ഡി.ജി.പി അനില്‍ കാന്ത്

പൊലിസ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയെന്നും ഡി.ജി.പിയുടെ നിര്‍ദേശം. പൊലീസ് ഉദ്യോഗസ്ഥര്‍ മറ്റാരോടെങ്കിലും സംസാരിക്കുമ്പോൾ ഫോണ്‍ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യരുത്.
ഇക്കാര്യങ്ങള്‍ വളരെ ഗൗരവത്തോടെ തന്നെ കാണുക. ഇത് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷണ നടപടിയുണ്ടാകുമെന്നും ഡി.ജി.പി അനില്‍ കാന്ത് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് 1 ആയിരുന്ന വ്യക്തിയും പാറശ്ശാലയിലെ ഒരു പൊലീസുകാരനുമായുള്ള ഫോണ്‍ സംഭാഷണം നേരത്തേ പുറത്തുവന്നിരുന്നു. പൊലീസുകാരോട് മജിസ്ട്രേട്ട് സംസാരിക്കുന്ന രീതി എന്ന നിലയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഇൗ േഫാണ്‍ സന്ദേശം റെക്കോഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിലുള്െപ്പടെ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയിരുന്നു. പൊലീസുകാര്‍ അനാവശ്യമായി തെന്റ ഫോണില്‍ വിളിക്കരുതെന്നായിരുന്നു മജിസ്ട്രേട്ട് അന്ന് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, ഇക്കാര്യം ഹൈകോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജുഡീഷ്യറിയെ മോശമാക്കുന്ന കാര്യമായി ഇത് വ്യാഖ്യാനിക്കുമെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു. ജുഡീഷ്യറിയെ മോശമാക്കുന്ന ഇത്തരം പ്രവണതകളുണ്ടാകരുതെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. ആ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഡി.ജി.പിയുടെ സര്‍ക്കുലര്‍.
https://www.facebook.com/Malayalivartha