വിപിന്‍ ലാല്‍ വധക്കേസിലെ എല്ലാ പ്രതികളും പിടിയില്‍

വിപിന്‍ ലാല്‍ വധക്കേസിലെ നാല് പ്രതികളെക്കൂടി പിടികൂടി. ഇതോടെ വാട്‌സാപ്പ് സന്ദേശം അയച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവ് കൊല്ല പ്പെട്ട കേസിലെ അഞ്ച് പ്രതികളെയാണ് പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളില്‍ ഒരാളായ തൈക്കാട്ടുശേരി പഞ്ചായത്തില്‍ ഒമ്ബതാം വാര്‍ഡില്‍ സുജിത്(27)നെ പൂച്ചാക്കല്‍ പോലീസ് സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളായ തൈക്കാട്ടുശേരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചീരാത്തുകാട് വീട്ടില്‍ അനന്തകൃഷ്ണന്‍(25), തൈക്കാട്ടുശേരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ സുഭാഷ് ഭവനത്തില്‍ സുധീഷ് (23),തൈക്കാട്ടുശേരി പഞ്ചായത്ത് ഒമ്ബതാം വാര്‍ഡില്‍ ശ്രീശൈലത്തില്‍ അഭിജിത്ത്(27), തൈക്കാട്ടുശേരി പഞ്ചായത്ത് പത്താം വാര്‍ഡില്‍ പണിക്കംവേലില്‍ ജീബിന്‍ ജോര്‍ജ് (28) ഇന്നലെ പൂച്ചാക്കല്‍ പോലീസ് ഇടുക്കി ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ് ദേവ് ഐ പി എസ്, അഡിഷണല്‍ എസ് പി നിസാം, ചേര്‍ത്തല ഡിവൈഎസ്പി ടി.ബി.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റടിയില്‍ എടുത്തത്.
https://www.facebook.com/Malayalivartha