ഫ്‌ലാറ്റ് നിര്‍മ്മാണ തട്ടിപ്പ്... റിയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍ 2.69 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഫ്‌ലാറ്റ് നിര്‍മ്മാണ കരാര്‍ ലംഘിച്ചതിന് ബില്‍ഡറായ റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാണ കമ്പനി 2.69 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിട്ടു.
തലസ്ഥാനത്തെ ബില്‍ഡറായ പാളയം ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ഇ.ഇക്ബാലിനോടാണ് 60 ദിവസത്തിനകം തുക നല്‍കാന്‍ അതോറിറ്റി ഉത്തരവിട്ടത്.
തലസ്ഥാനത്ത് ടെക്സ്റ്റയില്‍ ബിസിനസ് നടത്തുന്ന പാര്‍ത്ഥാസിന് ഫ്‌ലാറ്റ് നിര്‍മ്മിക്കാമെന്ന കരാര്‍ പാലിക്കാത്ത കേസിലാണ് ഉത്തരവ്. അഡ്ജുഡിക്കേറ്റിംഗ് ഓഫീസറും റിട്ട. ജില്ലാ ജഡ്ജിയുമായ റ്റി.യു. മാത്തുക്കുട്ടിയുടേതാണ് ഉത്തരവ്.
75 ലക്ഷം രൂപ 2016 ജൂലൈ 11 മുതല്‍ 14.05 ശതമാനം സാധാരണ പലിശ സഹിതം നല്‍കണം. 1,79,38,000 രൂപ 2016 നവംബര്‍ 11 മുതല്‍ 14.05% പലിശ സഹിതം നല്‍കണം. 9,48,000 രൂപയും 2016 ഡിസംബര്‍ 29 മുതല്‍ ഇതേ പലിശ നിരക്കില്‍ നല്‍കണം. മാനസിക വേദനയ്ക്ക് 5 ലക്ഷം രൂപ നല്‍കണം. കോടതി ചെലവിനത്തില്‍ 10,000 രൂപ നല്‍കണമെന്നുമാണ് ഉത്തരവ്.
"
https://www.facebook.com/Malayalivartha