പൊതുമരാമത്ത് സെക്രട്ടറിയുടെ മകളുടെ മരണത്തിൽ വമ്പൻ ട്വിസ്റ്റ്; ഫ്ലാറ്റിൽ നിന്നും വഴുതി വീണതല്ല! ചങ്കിടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

കഴിഞ്ഞ ദിവസമായിരുന്നു പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച സംഭവം നാം അറിഞ്ഞത്... എന്നാൽ ഈ മരണത്തിൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റ് നടന്നിരിക്കുകയാണ്. കാരണം ഇത് ആത്മഹത്യയെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്ങിന്റെ മകള്‍ ഭവ്യ സിങ് ഫ്‌ളാറ്റില്‍ നിന്ന് വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ആത്മഹത്യയുടെ കാരണം സംബന്ധിച്ച് മ്യൂസിയം പൊലീസ് അന്വേഷണം നടത്തുവാൻ തയ്യാറെടുക്കുകയാണ്.
ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണ വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും തലക്കുമേറ്റ പരിക്കാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഭവ്യ.
കവടിയാര്‍ നികുഞ്ജം ഫോര്‍ച്യൂണ്‍ 9 (എ) ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നാണ് വീണത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. കാല്‍ വഴുതി വീണതാവാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഇപ്പോൾ ആ നിഗമനം മാറി ആത്മഹത്യ എന്ന നിഗമനത്തിലേക്കെത്തിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം അപകടം നടന്ന സമയം മകൾ ബാൽക്കണയിൽനിന്ന് താഴേക്കു വീണതറിയാതെ അച്ഛൻ ലിഫ്റ്റിൽ മുകളിലത്തെ നിലയിലെത്തി. ഭാര്യ നിലവിളിച്ച് പുറത്തേക്കോടിവന്നത് കണ്ടാണ് മകൾക്ക് അപകടം പറ്റിയെന്ന് ആ അച്ഛൻ അറിയുന്നത്. അപ്പോഴേക്കും തലയടിച്ചു വീണ കുട്ടി അബോധാവസ്ഥയിലായി.
മരാമത്ത് സെക്രട്ടറിയും യുപി അലഹാബാദ് സ്വദേശിയുമായ ആനന്ദ് സിങ്ങിന്റെ മകൾ ഭവ്യ സിങ് ഇന്നലെയാണ് ഒൻപതാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നു വീണു മരിച്ചത്.
കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ബാൽക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തിൽ റെയിലുകൾ ഉള്ളതിനാൽ കാൽ വഴുതി വീഴാൻ സാധ്യത കുറവാണെന്നാണു പൊലീസ് പറയുന്നത് . മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആനന്ദ് സിങ്ങും ഭാര്യയും രണ്ടു പെൺമക്കളുമാണു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിൽ കയറിയ ഉടനെയാണ് ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നു ഭവ്യ നിലത്ത് വീണത് . ഇതറിയാതെ അദ്ദേഹം മുകൾ നിലയിലെത്തിയപ്പോൾ ഭാര്യ നീലം സിങ് നിലവിളിച്ചു കൊണ്ടു പുറത്തേക്കോടി വരുന്നതാണു കണ്ടത്.
വീഴ്ചയിൽ കട്ട പിടിച്ചതിനാലാകാണം ഒരു തുള്ളി രക്തം പോലും പുറത്തു വന്നിരുന്നില്ല. ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ഭവ്യ. ഐറ സിങ് സഹോദരിയാണ്. സംസ്കാരം ഇന്നു നടക്കും.
https://www.facebook.com/Malayalivartha

























