രണ്ടര വര്‍ഷക്കാലം കോടതികളെയും ബാര്‍ അസോസിയേഷനെയും കബളിപ്പിച്ച വ്യാജ അഭിഭാഷക സെസി സേവ്യറിന് മുന്‍കൂര്‍ജാമ്യമില്ല

രണ്ടര വര്‍ഷക്കാലം കോടതികളെയും ബാര്‍ അസോസിയേഷനെയും കബളിപ്പിച്ച വ്യാജ അഭിഭാഷക സെസി സേവ്യറിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല.
അറസ്റ്റ് തടഞ്ഞ് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാന്‍ യുവതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കീഴടങ്ങുന്നില്ലെങ്കിലും കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ പോലീസിനും നിര്‍ദ്ദേശം നല്‍കി. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സെസിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
പിന്നാലെ ഒളിവില്‍ പോയ ഇവരെ പോലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനിടെ ആലപ്പുഴ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ എത്തിയ സെസി തനിക്കെതിരേ ജാമ്യാമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് മനസിലാക്കി തന്ത്രപൂര്‍വം മുങ്ങുകയായിരുന്നു.
തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഹര്‍ജി സമര്‍പ്പിച്ചത്.നിയമബിരുദം പൂര്‍ത്തിയാക്കാത്ത സെസി മറ്റൊരു അഭിഭാഷകയുടെ എന്‍ റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചാണ് വിവിധ കോടതികളില്‍ പ്രാക്ടീസ് ചെയ്തത്.
https://www.facebook.com/Malayalivartha

























