Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ഒന്നും മനസിലാകാതെ മലയാളികള്‍... പാലയില്‍ നിലപാട് കടുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികളും മത നേതാക്കളും എത്തിക്കൊണ്ടിരിക്കെ ചലച്ചിത്ര ലോകത്ത് നിന്നും ഒരു പേരു മാറല്‍ ചര്‍ച്ചയാകുന്നു; സബീന ലക്ഷ്മി പ്രിയ ആയതിന്റെ കാരണം അന്വേഷിച്ച് മലയാളികള്‍

20 SEPTEMBER 2021 08:08 AM IST
മലയാളി വാര്‍ത്ത

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ചിന്തിക്കുന്നവരുടെ നാട്ടില്‍ പാല പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. ലൗ ജിഹാദും നാക്കോട്ടിക് ജിഹാദും ഉണ്ടാക്കിയ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. മാത്രമല്ല മറ്റ് മത നേതാക്കള്‍ കൂടി അത് ഏറ്റെടുത്തതോടെ വിഷയം കൂടുതല്‍ സങ്കീര്‍ണവുമായി. അതിനിടയിലാണ് നടി ലക്ഷ്മി പ്രിയയുടെ സബീനയില്‍ നിന്നുള്ള പേരു മാറ്റം.

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു എന്നാണ് ഔദ്യോഗികമായി പേര് മാറിയ വിവരം അറിയിച്ച് ലക്ഷ്മി പ്രിയ രംഗത്തെത്തിയത്.

 



നീണ്ട 18 വര്‍ഷം സബീനയും 19 വര്‍ഷം ലക്ഷ്മി പ്രിയയായി ജീവിച്ച താന്‍ ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്ന് തന്റെ പേര് മാറ്റിയെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് നടി വിവരം അറിയിച്ചത്. കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും കാരണം ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണ്ണമായും ഹിന്ദു എന്ന തന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് തീരുമാനിച്ചതെന്നും നടി അറിയിച്ചു.

ഒറ്റ മുറിയില്‍ നിന്നും തന്നെ ചേര്‍ത്തു പിടിച്ച് കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കിത്തന്ന ഭര്‍ത്താവിനോടുള്ള സ്‌നേഹം അറിയിക്കാന്‍ വാക്കുകളില്ലെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.



ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം ഇങ്ങനെ

I officially announced yes I am Lakshmi priyaa. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ചിന്ത കൊണ്ട് മാത്രം കൊണ്ടു നടന്നിരുന്ന എന്റെയാ പഴയ പേര് ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നീണ്ട പതിനെട്ടു വര്‍ഷം ഞാന്‍ സബീന ആയിരുന്നു.19 വര്‍ഷമായി ഞാന്‍ ലക്ഷ്മി പ്രിയയും. ഇത് രണ്ടും ചേരുന്ന ഒരാളിനെ കൊണ്ടു നടക്കാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. കാരണം ഞാന്‍ എന്നും ഞാന്‍ ആയിരുന്നു. എത്ര വലിയ പ്രതിസന്ധി വരുമ്പോഴും ദൈവത്തിന്റെ മാത്രം കരം പിടിച്ചു മറു കര നീന്തിയ വളരെ കരുത്തുള്ള ഒരു സ്ത്രീ.

കല്ലെറിഞ്ഞതിനും ആര്‍ത്തു വിളിച്ചതിനും നിങ്ങളോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. കാരണം നിങ്ങളുടെ ആ കല്ലെറിയല്‍ കൊണ്ടാണ് പൂര്‍ണ്ണമായും ഹിന്ദു എന്ന എന്റെ സ്വത്വം രേഖാമൂലം അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാന്‍ തീരുമാനിക്കുന്നത്.

 



കല്ലെറിഞ്ഞവര്‍ക്കും ചേര്‍ത്തു പിടിച്ചവര്‍ക്കും നന്ദി അറിയിക്കട്ടെ. ഒറ്റ മുറിയില്‍ നിന്നും എന്നെ ചേര്‍ത്തു പിടിച്ചു കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കി തന്ന എന്റെ ഭര്‍ത്താവിനോടുള്ള എന്റെ സ്‌നേഹം അറിയിക്കാന്‍ എനിക്ക് വാക്കുകളില്ല.

ഒറ്റ കൂടിക്കാഴ്ചയില്‍ എന്റെ പേര്, മതം, ഒപ്പ് എന്നിവ ചേഞ്ച് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, ഒരുപേരില്‍ ഒരുപാടുണ്ട് എന്ന് എനിക്ക് ബോധ്യപ്പെടുത്തി തന്ന അഡ്വക്കേറ്റ് കൃഷ്ണ രാജിനാണ് ഇപ്പൊ ഈ മാറ്റത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌സും ഞാന്‍ കൊടുക്കുക. ഒപ്പം അതിന് എന്നെ സഹായിച്ച സൈനേഷ് തത്വമയി ന്യൂസ്, Binil Somasundaram ബിനില്‍ ജി, ശ്രീ ഗിരീഷ് ജി വിശ്വ ഹിന്ദു പരീക്ഷിത് എന്നിവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

 



ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാന്‍ ഞാനായിരിക്കും. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരുവചനം ഓര്‍മ്മിപ്പിച്ചുകൊണ്ട്

ലക്ഷ്മി പ്രിയ.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു..  (13 minutes ago)

ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു  (22 minutes ago)

പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി അന്തരിച്ചു  (24 minutes ago)

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (55 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (1 hour ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (1 hour ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (1 hour ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (1 hour ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (1 hour ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (2 hours ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (3 hours ago)

Malayali Vartha Recommends