ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം

കുടുംബത്തോടൊപ്പം ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ 13കാരി ഇടിമിന്നലേറ്റ് മരിച്ചു. പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടി അഫ്‌സലിന്റെയും നൗഫിയയുടെയും മകള്‍ നഫീസത്തുല്‍ മിസ്രിയയാണ് മരിച്ചത്. തൊടുപുഴക്ക് സമീപം ഉറവപ്പാറയില്‍ വച്ചാണ് മിസ്രിയയ്ക്ക് ഇടിമിന്നലേറ്റത്. പെരുമ്പാവൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
കുടുംബത്തോടൊപ്പം ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മിസ്രിയ എന്നാണ് വിവരം. എന്നാല്‍ പെട്ടെന്നുണ്ടായ കനത്ത മഴയിലും ഇടിമിന്നലിലും പെടുകയായിരുന്നു. മിസ്രിയയുടെ പിതാവ് അഫ്‌സല്‍, പ്രദേശവാസി ഗോകുല്‍ രാജ് എന്നിവര്‍ക്കും ഇടിമിന്നലേറ്റ് പരുക്കേറ്റു. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉറവപ്പാറയിലെ പാറക്കെട്ടില്‍ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴായിരുന്നു അപകടം. ഇന്ന് വൈകുന്നേരം ഈ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. മിന്നലേറ്റ ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും മിശ്രിയയേയും പരുക്കേറ്റവരേയും ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മിസ്രിയ മരണമടഞ്ഞു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. നാളെ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്‌കാരം നടക്കും.
https://www.facebook.com/Malayalivartha


























