ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം നിർബന്ധമാക്കി സിബിഎസ് ഇ....പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും

ആറാം ക്ലാസ് മുതൽ മൂന്ന് ഭാഷ പഠനം സിബിഎസ് ഇ നിർബന്ധമാക്കി . പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഇനി മുതൽ മൂന്ന് ഭാഷകൾ ഉണ്ടാകും. ഒൻപത്, പത്ത് ക്ലാസുകളിൽ ഫിസിൽക്കൽ എജ്യുക്കേഷനും ആർട്ടും വൊക്കേഷണൽ വിദ്യാഭ്യാസവും നിർബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരമുള്ളത്.
2026-27 അധ്യയന വർഷം മുതൽ 9-ാം ക്ലാസ്സിൽ പ്രവേശിക്കുന്ന വിദ്യാർഥികൾക്കായിരിക്കും ഇത് ബാധകമാകുക. ഈ ബാച്ച് ആയിരിക്കും 2028-ൽ പുതിയ രീതിയിലുള്ള ബോർഡ് പരീക്ഷകൾ ആദ്യമായി എഴുതുക. നിലവിലെ രീതിയിൽ രണ്ട് ഭാഷകൾ മാത്രം പഠിക്കുന്നതിന് പകരം, പത്താം ക്ലാസ് വരെ വിദ്യാർഥികൾ മൂന്ന് ഭാഷകൾ പഠിക്കണമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്തിരുന്നു.
പുതിയ പരിഷ്‌കാരം അനുസരിച്ച്, ഭാഷാ വിഷയങ്ങളെ മൂന്ന് തലങ്ങളായി തിരിച്ചിരിക്കുന്നു: ഇത് ആറാം ക്ലാസ് മുതൽ ആയിരിക്കും ആരംഭിക്കുക. ഈ ബാച്ച് വിദ്യാർഥികൾ 2031-ൽ ബോർഡ് പരീക്ഷ എഴുതുമ്പോഴായിരിക്കും പരീക്ഷാ രീതി പൂർണ്ണമായും മാറുന്നതും ത്രിഭാഷാ പദ്ധതി പൂർണ്ണമായി നടപ്പിലാകുകയും ചെയ്യും.
https://www.facebook.com/Malayalivartha


























