Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോബോടാക്‌സികള്‍ ചതിച്ചു..നൂറോളം ഡ്രൈവര്‍ ഇല്ലാ ടാക്‌സികള്‍ ഒരേസമയം റോഡിന് നടുവില്‍ നിശ്ചലമായി.. യാത്രികര്‍ രണ്ട് മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു..

02 APRIL 2026 03:55 PM IST
മലയാളി വാര്‍ത്ത

റോബോട്ട് ചതിച്ചു , ചൈനീസ് നഗരമായ വുഹാനില്‍ നൂറോളം ഡ്രൈവര്‍രില്ലാ ടാക്‌സികള്‍ ഒരേസമയം റോഡിന് നടുവില്‍ നിശ്ചലമായത് വലിയ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ചയുണ്ടായ ഈ സാങ്കേതിക തകരാര്‍ കാരണം തിരക്കേറിയ മോട്ടോര്‍വേകളില്‍ കിലോമീറ്ററുകളോളം ഗതാഗതം തടസ്സപ്പെടുകയും നിരവധി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ചെയ്തു.ചൈനീസ് കമ്പനിയായ ബൈഡുവിന്റെ 'അപ്പോളോ ഗോ' എന്ന വിഭാഗമാണ് ഈ റോബോടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 'സിസ്റ്റം ഫെയിലിയര്‍' കാരണമാണ് വാഹനങ്ങള്‍ പെട്ടെന്ന് നിശ്ചലമായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ചില വാഹനങ്ങളില്‍ യാത്രികര്‍ രണ്ട് മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ കുടുങ്ങിക്കിടന്നു. അതിവേഗ പാതയായതിനാല്‍ വാതിലുകള്‍ തുറക്കാന്‍ സാധിക്കുമെങ്കിലും പുറത്തിറങ്ങാന്‍ ഭയന്ന പലരും പോലീസിനെ വിളിച്ചാണ് സഹായം തേടിയത്.'ഡ്രൈവിംഗ് സിസ്റ്റം തകരാറിലാണ്, അഞ്ച് മിനിറ്റിനുള്ളില്‍ ജീവനക്കാര്‍ എത്തും' എന്ന സന്ദേശമാണ് ടാക്‌സിക്കുള്ളിലെ സ്‌ക്രീനുകളില്‍ തെളിഞ്ഞതെന്ന് യാത്രികര്‍ പറയുന്നു. എന്നാല്‍ ദീര്‍ഘനേരം കഴിഞ്ഞിട്ടും ആരും എത്താതിരുന്നതോടെ പലരും എസ്.ഒ.എസ് ബട്ടണ്‍ അമര്‍ത്തി സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയായ 'ഡൗയിന്‍'

 

വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഡ്രൈവര്‍രില്ലാ കാറുകളുടെ സുരക്ഷയെക്കുറിച്ച് ചൈനയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.ഇതിനുമുന്‍പ് ചോങ്കിംഗില്‍ ഒരു റോബോടാക്‌സി നിര്‍മ്മാണത്തിലിരിക്കുന്ന കുഴിയില്‍ വീണതും ബീജിംഗില്‍ മറ്റൊന്ന് കത്തിയതും വലിയ വാര്‍ത്തയായിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലും സമാനമായ രീതിയില്‍ 'വേമോ' ടാക്‌സികള്‍ പണിമുടക്കി ഗതാഗത തടസ്സമുണ്ടാക്കിയിട്ടുണ്ട്.നിലവില്‍ ബൈഡു, പോണി.എഐ തുടങ്ങിയ കമ്പനികളാണ് ചൈനയില്‍ വ്യാപകമായി റോബോടാക്‌സി സേവനങ്ങള്‍ നല്‍കുന്നത്. മിഡില്‍ ഈസ്റ്റ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കെയാണ് വുഹാനിലെ ഈ വന്‍ പരാജയം കമ്പനിക്ക് തിരിച്ചടിയായിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് ബൈഡു ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.യാത്രക്കാർക്ക് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായി പുറത്തിറങ്ങാൻ കഴിഞ്ഞു, ആർക്കും പരിക്കില്ല എന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.ഷാങ്ഹായ് ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ ദി പേപ്പർ പ്രസിദ്ധീകരിച്ച വീഡിയോയിൽ ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, കാറിന്റെ വാതിലുകൾ തുറക്കാൻ കഴിയുമെങ്കിലും, കനത്ത ഗതാഗതം കാരണം ചില യാത്രക്കാർ പുറത്തിറങ്ങാൻ മടിക്കുകയും സഹായത്തിനായി പോലീസിനെ വിളിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പിന്റെ 'രാസലീല'  (6 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (11 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (14 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (31 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (36 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (40 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (43 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (46 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

Malayali Vartha Recommends