Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആവേശകരമായ ഐ.പി.എൽ. പോരാട്ടം... സൺറൈസേഴ്‌സ് ഹൈദരാബാദിന് മുന്നിൽ തകർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

03 APRIL 2026 05:17 AM IST
മലയാളി വാര്‍ത്ത

ആവേശകരമായ ഐ.പി.എൽ. പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് മുന്നിൽ തകർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 65 റൺസിനാണ് ഹൈദരാബാദിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, പവർപ്ലേ ഓവറുകളിൽ തകർത്തടിച്ച് ഈ സീസണിലെ ഏറ്റവും ഉയർന്ന സ്‌കോർ സ്വന്തമാക്കി. നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് സൺറൈസേഴ്‌സിന്റെ സമ്പാദ്യം. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത, 16 ഓവറിൽ 161-ന് പുറത്തായി.
ഓപ്പണിങ് കൂട്ടുകെട്ടും ഹെന്റിച്ച് ക്ലാസന്റെ ക്ലാസ് ഇന്നിങ്‌സുമാണ് ഹൈദരാബാദിന് മികച്ച സ്‌കോർ സമ്മാനിച്ചത്. കൊൽക്കത്തയ്ക്കുവേണ്ടി ബ്ലെസ്സിങ് മുസറബനി നാലുവിക്കറ്റുകൾ നേടുകയും ചെയ്തു.

35 പന്തിൽ 52 റൺസെടുത്ത ഹെന്റിച്ച് ക്ലാസന്റെ ഇന്നിങ്‌സാണ് എസ്.ആർ.എച്ച്. ടോട്ടലിന്റെ നട്ടെല്ല്. ഒരു സിക്‌സും നാല് ബൗണ്ടറിയും ഉൾപ്പെടുന്ന പ്രകടനത്തിന്, ഇന്നിങ്‌സ് അവസാനിക്കാൻ രണ്ട് പന്തുകൾ ശേഷിക്കേയാണ് അവസാനമായത്. അവസാന ഓവറിലെ നാലാംപന്തിൽ മുസർബനിയുടെ പന്തിൽ രമൺദീപ് സിങ്ങിന് ക്യാച്ചായി മടങ്ങി. അപ്പോഴേക്കും ടീം സ്‌കോർ 220 കടന്നിരുന്നു. ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് കൊൽക്കത്ത ബൗളർമാരെ നിലംപരിശാക്കി. വരുൺ ചക്രവർത്തിയുടെ ആദ്യ ഓവറിൽ അഭിഷേക് ശർമ രണ്ട് സിക്‌സറുകളും മൂന്ന് ഫോറുകളുമടക്കം 25 റൺസ് നേടി സ്‌കോർ ബോർഡ് കുതിപ്പിച്ചു.

34 പന്തിൽ 82 റൺസിന്റെ കൂട്ടുകെട്ടാണ് അഭിഷേകും ട്രാവിസും ചേർത്തത്. പവർപ്ലേ പിന്നിടുമ്പോൾ ഹൈദരാബാദ് രെുവിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലായിരുന്നു. ഈ സീസണിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്‌കോറാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (4 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (5 hours ago)

Malayali Vartha Recommends